Cinemapranthan

മലയാളികൾക്ക് ചിരിച്ചാസ്വദിക്കാൻ ഇതാ ഒരു ഗംഭീര ഡാർക്ക് ഹ്യൂമർ ചിത്രം; ഇ ഡി റിവ്യൂ വായിക്കാം

null

ക്രിസ്മസ് റിലീസുകളിൽ പ്രാന്തൻ ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന ചിത്രമാണ് സുരാജ് നായകനായി എത്തിയ ഇ ഡി അഥവാ എക്സ്ട്രാ ഡീസന്റ്. ആയിഷ എന്ന ചിത്രത്തിത്തിനു ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഇ ഡി ട്രൈലെർ കണ്ടപ്പോൾ തന്നെ പ്രാന്തന് വല്ലാതങ്ങു ഇഷ്ടപ്പെട്ടിരുന്നു.. മാത്രമല്ല ഇ. ഡി യുടെ ഏറ്റവും വലിയ പ്രത്യേകത സുരാജിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണെന്നതാണ്. ഒരു നടൻ തന്നെ നിർമ്മാതാവായി വരുമ്പോൾ നമുക്ക് ഊഹിക്കാലോ അയാൾക്ക് ആ പ്രോജെക്ടിലുള്ള വിശ്വാസം കൂടെ മാജിക് ഫ്രെയിംസ് എന്ന ക്വളിറ്റി ബാനറും നിർമ്മാണ പങ്കാളിയായുണ്ട്.

പ്രതീക്ഷിച്ചപോലെ തന്നെ കിടിലൻ പടം ആണ് ഇ ഡി. പ്രാന്തൻ നന്നായിട്ട് ചിരിച്ച് ആസ്വദിച്ച് കണ്ടു.. മലയാള സിനിമയിൽ അതികം എക്‌സ്‌പ്ലോർ ചെയ്യാത്ത ബ്ലാക്ക് ഹ്യൂമർ ആണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

നമുക്കറിയാം ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് സുരാജ്. സീരിയസ് റോളുകളിലേക്ക് സ്വയം നവീകരിച്ച് ചുവടുമാറ്റിയതിനു ശേഷം അദ്ദേഹത്തിനു തിരിച്ച് കോമഡിയിലേക്ക് തിരിച്ചുവരുകയെന്നാൽ ഹിമാലയൻ ടാസ്‌ക്ക് ആയിരുന്നു എന്നാൽ ഇ ഡി യിലൂടെ എത്ര സിമ്പിൾ ആയാണ് സൂരജ് കോമഡി ചെയ്ത് ചിരിപ്പിച്ചത്. എന്നാൽ പൂർണമായും ഇതൊരു കോമിക് ക്യാരക്ടർ ആണോ എന്ന് ചോദിച്ചാൽ അല്ല.. ഒരുപാട് ലേയേർസ് ഉള്ള സുരാജിന്റെ കഴിവുകളെല്ലാം പുറത്തെടുക്കാൻ പറ്റുന്ന ഗംഭീര കഥാപാത്രമാണ്.. ഇത്തിരി ഇമോഷണൽ ആയ ഇത്തിരി നിഷ്‌കളങ്കനായ ഇത്തിരി സൈക്കോ ആയ കഥാപാത്രം. ബിനു എന്നാണ് സൂരജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ബാല്യകാലത്തില്‍ ഉണ്ടായ ഒരു അനുഭവത്തിന്റെ ട്രോമാ ഇപ്പഴും ബിനുവിനുണ്ട്. അതിനൊപ്പം തന്നെ മോശം പാരന്റിംഗും അയാളുടെ സ്വഭാവത്തെ ബാധിക്കുന്നുണ്ട്.. അങ്ങനെയുള്ള ബിനുവിന് അനുഭവിച്ചതിനെല്ലാം തിരിച്ചു ചോദിക്കാന്‍ ഉള്ള അവസരം അയാൾക്ക് വന്നു ചേരുന്നു, ബിനു അത് തന്റേതായ രീതിയിൽ എടുത്ത് ഉപയോഗിക്കുന്നു ഇതുവരെ എക്ട്രാ ഡീസന്റായിരുന്ന ബിനുവിന്റെ സംഹാര താണ്ഡവമാണ് പിന്നീടങ്ങോട്ട്.. കയ്യടിയുടെ പൊട്ടിച്ചറിയുടെയും ബഹളമായിരുന്നു തിയേറ്ററിൽ.

അഭിനേതാക്കളിൽ സുരാജ് തന്നെയാണ് സ്കോർ ചെയ്യുന്നത്. ഒപ്പം പ്രേമലുവിനു ശേഷം ശ്യാം മോഹനും നുണക്കുഴിക്ക് ശേഷം ഗ്രേസ് ആന്റണിയും ഇ ഡിയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ മ്യൂസിക്കും സിനിമാട്ടോഗ്രഫിയും എടുത്ത് പറയേണ്ടതാണ്. പുതിയ തലമുറയിലെ ടാലന്റഡ് മ്യൂസിഷ്യനായ അങ്കിത് മേനോൻ ആണ് ചിത്രത്തിന്റെ മ്യൂസിക്. ജയ ജയ ജയഹേ, നടന്ന സംഭവം, ഗുരുവായൂർ അമ്പലനടയിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം മ്യൂസിക് നിർവഹിക്കുന്ന ചിത്രമാണ് ഇ ഡി.

ഖല്ബ് ,പല്ലൊട്ടി തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്ത ഷാരോൺ ശ്രീനിവാസ് ആണ് ഇ ഡിയുടെ ക്യാമറ

ടോക്സിക് പേരന്റിംഗ് പോലൊരു വിഷയം ബ്ലാക്ക് ഹ്യൂമറിൽ പൊതിഞ്ഞു എഴുതിയ തിരക്കഥാകൃത്തും കയ്യടി അർഹിക്കുണ്ട്. ഏതായാലും കുടുംബസമേതം രസിച്ച് കാണാൻ പറ്റിയ നല്ലൊരു ചിത്രം തന്നെ ആണ് ഇ ഡി. പ്രാന്തന് നന്നായി ഇഷ്ടപ്പെട്ടു കണ്ടാൽ നിങ്ങല്കും ഇഷ്ടപ്പെടുമെന്നു പ്രാന്താണുറപ്പാണ്

cp-webdesk

null