സിനിമയെ ഇഷ്ടപ്പെടുന്നവരും, കൂടുതൽ അറിയാൻ ശ്രമിക്കുന്നവരും കണ്ടിരിക്കേണ്ട ചില must watch സിനിമകൾ നമുക്ക് ചുറ്റുമുണ്ട്.. ആ ലിസ്റ്റിലുള്ള ഒരു സിനിമയെ കുറിച്ച് പറയാം..
THE CURIOUS CASE OF BENJAMMIN BUTTON
2008 ൽ പുറത്തിറങ്ങി ബ്രാഡ് പിറ്റ് പ്രധാന വേഷത്തിലെത്തിയ ഒരു അമേരിക്കൻ ഫാന്റസി – റൊമാന്റിക് – ഡ്രാമ ചിത്രമാണ് THE CURIOUS CASE OF BENJAMMIN BUTTON..
വളരെ പ്രായം കൂടിയ രൂപത്തോടുകൂടി ജനിക്കുകയും, പ്രായം കൂടും തോറും ശാരീരികമായി പ്രായം കുറഞ്ഞു വരികയും ചെയ്യുന്ന ബെഞ്ചമിൻ ബട്ടൺ എന്ന വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങളാണ് ഈ സിനിമയിൽ പറയുന്നത്.
ഒരു നീലക്കണ്ണുകരിയിട് തോന്നുന്ന പ്രണയവും, ജീവിതസാഹചര്യങ്ങളും, അനുഭവങ്ങളിലൂടെയുമാണ് സിനിമ കടന്നു പോകുന്നത്.
ഒന്നാം ലോകമഹായുദ്ധ കാലത്ത് ഒരു സ്ത്രീ പ്രസവനന്തരം മരണപെടുകയും, ജനിച്ച കുഞ്ഞിന്റെ വൈകൃതം കാരണം ഒരു വൃദ്ധസദനത്തിന്റെ മുൻപിൽ കുഞ്ഞിന്റെബാക്കാൻ ഉപേക്ഷിക്കുന്നിടത്തുമാണ് സിനിമ തുടങ്ങുന്നത്..
വൃദ്ധസദനത്തിലെ നടത്തിപ്പുകാരി ആ കുഞ്ഞിനെ എടുത്തു വളർത്തുകയും ചെയ്യുന്നു.
7 വയസ്സിന്റെ മാനസികവളർച്ചയിലും 90 വയസ്സിന്റെ ശാരീരികഘടനയാണ് ബെഞ്ചമിന്റേത്.
ഫാന്റസി ആണെങ്കിലും കഥയെ വളരെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ ഈ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.
ബെഞ്ചമിൻ എന്ന കഥാപാത്രത്തിന്റെ ഓരോ കാലഘട്ടവും ബ്രാഡ് പിറ്റ് എന്ന നടന്റെ കയ്യിൽ ഭദ്രമായിരുന്നു..
ഈ സിനിമ 2009 ലെ ഓസ്കറിൽ 13 നോമിനേഷൻ നേടുകയുണ്ടായി. അതിൽ ബെസ്റ്റ് മേക്കപ്പ് , ബെസ്റ്റ് ആർട് ഡിറക്ഷൻ, ബെസ്റ്റ് വിഷ്വൽ എഫക്ട് എന്നി 3 അവാർഡുകൾ ഈ സിനിമക്ക് ലഭിച്ചു.1921-ൽ എഫ്. സ്കോട്ട് ഫിഡ്സ് ജെരാൾഡ് ഇതേ പേരിൽ എഴുതിയ ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രമൊരുക്കിയിരിക്കുന്നത്.
ഡേവിഡ് ഫിഞ്ചെർ സംവിധാനം ചെയ്ത ഈ ചിത്രത്തിനു തിരക്കഥ എഴുതിയിരിക്കുന്നത് എറിക് റോത്തും, റോബിൻ സ്വിക്കോർഡും ചേർന്നാണ്. ബ്രാഡ് പിറ്റും,കേറ്റ് ബ്ലാങ്കെറ്റും ആണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.ഉറപ്പായും കണ്ടിരിക്കേണ്ട മികച്ച ലോകസിനിമകളിൽ ഒന്ന് തന്നെയാണ് THE CURIOUS CASE OF BENJAMIN BUTTON.