Cinemapranthan

ഈ അടുത്ത് പ്രാന്തൻ കണ്ട 3 ചിത്രങ്ങളെ പരിചയപ്പെടുത്തി തരാം.

null

Three of Us (2022)’:

പാതാൾ ലോക് എന്ന ത്രില്ലർ വെബ്സീരീസിന്റെ സംവിധായകൻ അവിനാഷ് അരവിന്ദ് ഒരുക്കിയ ഭംഗിയുള്ള ഒരു ചെറിയ സിനിമയാണ് ‘Three of Us’. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ മികച്ച പ്രകടനം, സംവിധായകന്റെ മനോഹരമായ കാഴ്ചപ്പാട്, ആസ്വാദ്യകരമായ ഛായാഗ്രഹണം, വളരെ പൂർണ്ണമായ സംഗീതം എന്നിവ ‘Three of Us’ നെ പ്രിയപ്പെട്ടതാക്കുന്നു. പഴയ ഓർമ്മകൾക്ക് പ്രാധാന്യം കൊടുക്കുന്ന, നൊസ്റ്റാൾജിയ ആസ്വദിക്കുന്നവർക്കും വേഗത കുറഞ്ഞ സിനിമകളെ ഇഷ്ടപ്പെടുന്നവർക്കും ഇത് മനോഹര അനുഭവമായിരിക്കും.
ഈ സിനിമയുടെ simplicity തന്നെയാണ് ഇതിൻ്റ വിജയവും.

‘Perfect Days (2023)’:

ഹിരയാമ എന്ന ഒരു വ്യക്തിയുടെ ജീവിതത്തിലെ രണ്ടു ആഴ്ചകളാണ് ഈ സിനിമയുടെ അടിസ്ഥാനം. വളരെ മനോഹരമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ ഒരിക്കലും തീരരുത് എന്ന് ആഗ്രഹിച്ച് പോകും പ്രേക്ഷകർ.
ഏകാന്തതയെ സ്നേഹിക്കാൻ മനുഷ്യൻ പഠിക്കണം എന്നാണ് പ്രാന്തൻ്റെ അഭിപ്രായം അതിനു സാധ്യമാക്കാൻ ഈ സിനിമയിലെ ഹിരയാമയുടെ കഥയിലൂടെ അത് നമുക്ക് കൂടുതൽ മനസ്സിലാക്കാവുന്നതാണ്. ഒരിക്കൽ ആ ഏകാന്തത അനുഭവിച്ചാൽ, ജീവിതം വളരെ മനോഹരമാകുമെന്ന് ഈ ചിത്രം സൈലൻ്റ് ആയി നമ്മോട് പറയുന്നു.

‘8 A.M. Metro (2023)’:

കവിതകളുടെയും ഫിൽറ്റർ കോഫിയുടെയും പുസ്തകത്തിന്റെയും കൂട്ടായ്മയുടെ ഒരു സൗഹൃദകഥയാണ് 8 A.M. Metro. സാധാരണ ഹിന്ദി സിനിമകളുടെ ഭംഗിയും ത്രില്ലും ഒന്നും ഇല്ലാത്തതാണ് ഈ ചിത്രം, എന്നാൽ അതിനേക്കാളേറെ ഹൃദയസ്പർശിയായ വികാരങ്ങൾ ഇതിലുണ്ട്. സംഭാഷണങ്ങളിലൂടെ മാത്രം മുന്നോട്ടു പോകുന്ന ഈ സിനിമ, എവിടെയായാലും എളുപ്പത്തിൽ മനസിലാകുന്ന ചിന്തകളുടെയും വികാരങ്ങളുടെയും കഥയാണ്. കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ വളരെ മനോഹരമാണ്.

ഈ മൂന്നു ചിത്രങ്ങളും നിങ്ങൾക്കൊരു മികച്ച അനുഭവം നൽകും എന്നാണ് പ്രാന്തൻ പറയാൻ ഉള്ളത്.

cp-webdesk

null