Cinemapranthan

മലയാളിയും തീർച്ചയായും കാണേണ്ട സിനിമ ‘ഹെർ’ റിവ്യൂ വായിക്കാം

null

കഴിഞ്ഞ ദിവസം മനോരമ മാക്സിലൂടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ്ഹെർ

ഫ്രൈഡേ, ലോ പോയിന്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്ത ചിത്രം ആന്തോളജി സിനിമ ഗണത്തില് പെടുത്താൻ പറ്റുന്ന ചിത്രമാണ്. നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ അപൂർവ്വമായി മാത്രം സംഭവിക്കുന്ന മലയാളം ഇൻഡസ്ട്രിക്ക് തീർച്ചയായും അഭിമാനിക്കാവുന്ന ചിത്രം ആണ് ഹെർ. ഓരോ മലയാളിയും തീർച്ചയായും കാണേണ്ട സിനിമ..

ഓരോ സ്ത്രീയും സ്വന്തം ജീവിതത്തിന്റെ വഴിത്തിരിവിൽ നിന്ന് ആരംഭിക്കുന്ന അവരുടെ യാത്ര, അവർ നേരിടുന്ന വെല്ലുവിളികളുടെയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളുടെയും സൂക്ഷ്മ ചിത്രീകരണമാണ് ഈ സിനിമ. ജീവിതത്തിന്റെ ചെറുതും വലുതുമായ കാര്യങ്ങൾ – പ്രണയം, ബന്ധങ്ങൾ, സ്വാതന്ത്ര്യം എന്നിവയുടെ മറഞ്ഞിരുന്ന വശങ്ങൾ ചിത്രത്തിൽ സൂക്ഷ്മമായി പ്രദർശനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിലെ ഓരോ സ്ത്രീ കഥയും വ്യത്യസ്തമായ ഒരു യാത്രയായിലാണെങ്കിലും, കഥയിൽ കഥാപാത്രങ്ങൾ ഒരുമിച്ച് ബന്ധപ്പെടുന്നത് സിനിമയെ യഥാർത്ഥത്തിൽ വേറിട്ടതാക്കുന്നു.

മികച്ച അഭിനയ പ്രകടനങ്ങളിലൂടെ, ഓരോ നടിയും അവരുടെ കഥാപാത്രങ്ങളെ തികച്ചും ജീവനോടുകൂടി അവതരിപ്പിക്കുന്നുണ്ട്.

രമ്യ നമ്പീശൻ – സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രേഷ്മ സമൂഹത്തിന് മുമ്പിൽ കൃത്രിമമായൊരു ചിത്രം സൃഷ്ടിക്കുന്നതിന് ശ്രമിക്കുന്ന ഒരു കഥാപാത്രമാണ്, പക്ഷേ, സ്‌ക്രീനിനു പുറത്ത് അവളുടെ ജീവിതം വ്യത്യസ്തമാണ്.അത് ഒരു നാൾ ജനങ്ങളിൽ എത്തുകയും ചെയ്യുന്നതായി സിനിമയിൽ കാണിക്കുന്നു.

പാർവതി തിരുവോത്ത് – ഒരു പ്രൊഫഷണലിന്റെ സങ്കീർണ്ണ ജീവിതം അവതരിപ്പിച്ച്,മികച്ച നിലവാരത്തിലുള്ള അഭിനയമാണ് സിനിമയിൽ അവർ കാഴ്ചവച്ചിരിക്കുന്നത്.

ഉർവ്വശി-പ്രതാപ് പോത്തൻ – പ്രായമായ ഒരു ദമ്പതികളുടെ സ്നേഹപൂർണ്ണമായ, എന്നാൽ സംഘർഷഭരിതമായ ജീവിതം അതുല്യമായി അവതരിപ്പിച്ചിട്ടുണ്ട്.

ഐശ്വര്യ രാജേഷ് – സിനിമയുടെ ആദ്യ സെഗ്മെന്റിൽ സ്ത്രീകളുടെ ദൈനംദിന പോരാട്ടങ്ങൾ സൂക്ഷ്മമായി അവതരിപ്പിക്കുന്നു.

ലിജോമോൾ ജോസ് – വ്യക്തിപരമായ തീരുമാനങ്ങളിലൂടെ സ്ത്രീധൈര്യം കാണിക്കുന്ന ഒരു യുവതിയുടെ ജീവിതം യഥാർത്ഥതയോടെ അവതരിപ്പിക്കുന്നുണ്ട്.

‘അഞ്ചു നായികമാർ ചുമലിൽ ഏറ്റുന്ന ചിത്രം’ എന്ന രീതിയിൽ ‘ഹെർ’ അതിന്റെതായ ഇടം കണ്ടെത്തുന്നുണ്ട്.

സ്ത്രീകളുടെ പ്രശ്‌നങ്ങളെയും ശക്തികളെയും സമൂഹത്തിൽ തുറന്നു കാണിക്കുന്ന ഒരു സിനിമ എന്നതിലുപരി ഇന്നിന്റെ സമൂഹം തീർച്ചയായും കാണേണ്ട സിനിമ അനുഭവം ആയാണ് പ്രാന്തന് തോന്നിയത്.

cp-webdesk

null