Cinemapranthan

പ്രിയ നടൻ മേഘനാഥന് വിട;അന്തരിച്ചത് വില്ലൻ വേഷങ്ങൾക്ക് പുതിയ രൂപം നൽകിയ നടൻ

null

വില്ലൻ വേഷങ്ങളിലൂടെയും ക്യാരക്ടർ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധയാകർഷിച്ച പ്രിയ നടൻ മേഘനാഥന് വിട. അൻപതോളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച മേഘനാഥൻ വിഖ്യാത നടൻ ബാലൻ കെ.നായരുടെ മകനാണ്.

മലയാള സിനിമ വേണ്ടവിധത്തില്‍ ഉപയോഗിക്കാത്ത നടന്മാരില്‍ പ്രധാനിയാണ് മേഘനാഥന്‍ എന്നാണ് പ്രാന്തന് തോന്നിയിട്ടുള്ളത്. വില്ലന്‍വേഷങ്ങളിലൂടെയാണ് അദ്ദേഹത്തെ കൂടുതല്‍ കണ്ടിട്ടുള്ളതെങ്കിലും തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെ ഏറ്റവും മനോഹരമാക്കാന്‍ മേഘനാഥന്‍ ശ്രദ്ധിക്കാറുണ്ട്

തിരുവനന്തപുരത്തു ജനിച്ച മേഘനാദന്റെ പ്രാഥമിക വിദ്യാഭ്യാസം ചെന്നൈയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷനിൽനിന്നായിരുന്നു. കോയമ്പത്തൂരിൽനിന്ന് ഓട്ടമൊബീൽ എൻജീയറിങ്ങിൽ ഡിപ്ലോമ നേടി. 1983 ൽ പി.എൻ.‌മേനോന്റെ അസ്ത്രം സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് പഞ്ചാഗ്നി, ഉയരങ്ങളിൽ ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകൻ, ഈ പുഴയും കടന്ന്, ഉത്തമൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാസ്തവം, ആക്‌ഷൻ ഹീറോ ബിജു തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 2022ൽ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം.

സിനിമയ്ക്കൊപ്പം കൃഷിയെയും ഇഷ്ടപ്പെട്ടിരുന്ന മേഘനാദൻ മികച്ച കർഷകൻ കൂടിയായിരുന്നു. പ്രിയ കലാകാരന് പ്രാന്തന്റെ ആദരാഞ്ജലികൾ

cp-webdesk

null