അമിതാഭ് ബച്ചൻ ഒരിക്കൽ പറഞ്ഞൊരു കാര്യമുണ്ട്.. അദ്ദേഹം കരിയറിൻ്റെ ഉന്നതിയിൽ നിൽക്കുന്ന സമയത്ത് അദ്ദേഹത്തിനുണ്ടായൊരു അനുഭവത്തെക്കുറിച്ച്. സംഭവം ഏതാണ്ട് ഇങ്ങനെയാണ്..
അമിതാഭ് ബച്ചൻ ഒരു വിമാന യാത്ര ചെയ്യുകയായിരുന്നു. പ്ലെയിൻ ഷർട്ടും പാൻ്റും ധരിച്ച ഒരു മാന്യൻ അദ്ദേഹത്തിന്റെ അരികിലായി വന്നിരുന്നു കാഴ്ചയിൽ അയാളൊരു സാധാരണക്കാരനാണ്.. മുന്നിലും പിന്നിലുമുള്ള മറ്റ് യാത്രക്കാർ അമിതാഭ് ബച്ചനെ തിരിച്ചറിയുകയും അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്യുമ്പോഴും ഈ മാന്യൻ മാത്രം അദ്ദേഹത്തോട് ഒന്നും മിണ്ടാതെ അയാളുടെ കാര്യങ്ങളിലേക്ക് മാത്രമൊതുങ്ങി ഇരിക്കുന്നു ഇടയ്ക്കിടെ അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി. ചായ കൊടുത്തപ്പോൾ അയാൾ ഒന്നും മിണ്ടാതെ അത് നുണഞ്ഞു.
ബച്ചൻ അയാളെ നോക്കി പുഞ്ചിരിച്ചു, സംഭാഷണം ആരംഭിക്കാൻ ശ്രമിച്ചു. അദ്ദേഹം വിനയത്തോടെ പുഞ്ചിരിച്ചുകൊണ്ട് , ‘ഹലോ’ എന്നു പറഞ്ഞു.
‘നിങ്ങൾ സിനിമ കാണാറുണ്ടോ?’
മാന്യൻ മറുപടി പറഞ്ഞു, ‘ഓ, വളരെ അപൂർവ്വമായി. ഒരുപാട് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒന്ന് കണ്ടു.’
ബച്ചൻ താൻ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന കാര്യം സൂചിപ്പിച്ചു.
അദ്ദേഹം പ്രതികരിച്ചു, ‘ഓ, അത് കൊള്ളാലോ. താങ്കൾ എന്ത് ചെയ്യുന്നു.. മാന്യൻ ബച്ചനോടും ചോദിച്ചു ?’
ബച്ചൻ ‘ഞാനൊരു നടനാണ്.
അയാൾ തലയാട്ടി, ‘ഓ, നൈസ് !’ വീണ്ടും വായനയിലേക്ക് പോയി.
പിന്നീട് ബച്ചൻ ഒന്നും അദ്ദേഹത്തോട് മിണ്ടിയില്ല
ഇറങ്ങിയപ്പോൾ, വെറുതെ അദ്ദേഹത്തിന് കൈ കൊടുത്ത് ബച്ചൻ പറഞ്ഞു ‘നിങ്ങളോടൊപ്പം യാത്ര ചെയ്തത് വ്യത്യസ്തമായൊരു അനുഭവമായിരുന്നു.. എൻ്റെ പേര് അമിതാഭ് ബച്ചൻ!’
മാന്യൻ ഒരു പുഞ്ചിരിയോടെ കൈ കൊടുത്തു പറഞ്ഞു, ‘നന്ദി… നിങ്ങളെ കണ്ടുമുട്ടിയതിൽ സന്തോഷം. ഞാൻ ജെആർഡി ടാറ്റയാണ് (ടാറ്റയുടെ ചെയർമാൻ)!’
ഈ അനുഭവക്കുറിപ്പ് അമിതാഭ് ബച്ചൻ ഉപസംഹരിക്കുന്നതിങ്ങനെയാണ്.. ‘നിങ്ങൾ എത്ര വലിയ ആളാണെന്ന് നിങ്ങൾ കരുതിയാലും, അതിലും വലിയ ഒരാൾ എപ്പോഴും ഉണ്ടായിരിക്കുമെന്ന് അന്ന് ഞാൻ മനസ്സിലാക്കി.
താഴ്മയുള്ളവരായിരിക്കുക അതിനായിരിക്കും എപ്പോഴും വില