Cinemapranthan

മലയാളത്തിൽ കാണാത്ത തരം ‘ഫിനാഷ്യൽ ത്രില്ലെർ’ ധ്യാൻ ശ്രീനിവാസൻ നായകനായ ‘പാർട്നേഴ്സ്’ റിവ്യൂ വായിക്കാം

null

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ, സഞ്ജു ശിവറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്ത ചിത്രമാണ് ‘പാർട്നേഴ്സ്’ ത്രില്ലെർ ഗണത്തിൽ പെടുന്ന ചിത്രം കണ്ടു വരുന്ന വഴിയാണ് പ്രാന്തൻ.

മലയാളത്തിൽ അടുത്തായി ഒരുപിടി ത്രില്ലെർ ചിത്രങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പാർട്നേഴ്സ് കണ്ടപ്പോൾ പ്രാന്തന് തോന്നിയ കാര്യം പറയാം. മലയാളത്തിൽ ഇന്നുവരെ കാണാത്ത തരം ഫിനാഷ്യൽ ത്രില്ലെർ ആണ് ചിത്രം. അത്യാവശ്യം ട്വിസ്റ്റും സസ്പെൻസുമെല്ലാമുള്ള ഒരു ഡീസന്റ് ത്രില്ലെർ.

ഉണ്ണിമുകുന്ദൻ നായകനായ ‘ഇര’ എന്ന ചിത്രത്തിനു തിരക്കഥ രചിച്ച് ശ്രദ്ധേയനായ ആളാണ് നവീന്‍ ജോണ്‍. മമ്മൂട്ടി- വൈശാഖ് ടീമിന്റെ വരാനിരിക്കുന്ന പ്രൊജക്റ്റ് ന്യൂയോര്‍ക്ക് എന്ന ചിത്രത്തിനും തിരക്കഥ ഒരുക്കിയത് നവീൻ ആണ്. പ്രാന്തൻ അങ്ങനെയാണ് നവീൻ ജോൺ എന്നയാളെ ശ്രദ്ധിക്കുന്നത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രമായതുകൊണ്ടുതന്നെ പ്രാന്തന് പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ ഏതായാലൂം പ്രാന്തനെ കൈവിട്ടില്ല. നവീൻ ജോൺ എന്ന സംവിധായകൻ അദ്ദേഹത്തിന്റെ അരങ്ങേറ്റം മികച്ചതാക്കിയിട്ടുണ്ട്.

ചിത്രത്തിന്റെ കഥയിലേക്ക് വന്നാൽ 1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് പാർട്നേഴ്സ്ന്റെ കഥ ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നും വന്ന 5 പേര് വന്ന്‌ കാസർഗോഡ് ഒരു ഗ്രാമീണ ബാങ്ക് തുടങ്ങുന്നതും അതിന്റെ പിറകിലെ പണത്തിന്റെയും പ്ലാനിന്റെയും കളികളുമാണ് ചിത്രം കാണിക്കുന്നത്. ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

‘പിച്ചെെക്കാരൻ’ എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ, സഞ്ജു ശിവറാം എന്നിവരെ കൂടാതെ പ്രശാന്ത് അലക്‌സാണ്ടർ , അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കിയിട്ടുണ്ട്. ധ്യാൻ ശ്രീനിവാസന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിൽ നിന്നുമെല്ലാം എത്രയോ മികച്ചതാണ് പാർട്നേഴ്സ്. ത്രില്ലർ സ്വഭാവത്തിലുള്ളതു കൊണ്ട് തന്നെ തുടക്കം മുതൽ അവസാനം വരെ ചിത്രം ഒരു മടുപ്പുമില്ലാതെ കണ്ടിരിക്കാം

cp-webdesk

null