Cinemapranthan

തിരിച്ചുവരവ് മോശമാക്കാതെ ടി എസ് സുരേഷ് ബാബു; ‘ഡി എൻ എ’ റിവ്യൂ വായിക്കാം

null

ഇന്ന് വെള്ളിയാഴ്ച.. കുളിച്ച് റെഡിയായി ഓഫീസിൽ പോവുന്നതിനു പകരം പ്രാന്തൻ നേരെ പോയത് തീയേറ്ററിലേക്കാണ്.. കാരണം മൂന്ന് സിനിമകളായിരുന്നു ഇന്ന് റിലീസിനെത്തിയത്. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ‘ഡി എൻ എ’, കുഞ്ചാക്കോ ബോബൻ സുരാജ് വെഞ്ഞാറമൂട് ഒന്നിക്കുന്ന ‘ഗ്ർർർ’, നവാഗതനായ കെ ഷമീർ സംവിധാനം ചെയ്ത മുറിവ്.

മൂന്ന് സിനിമകളും കാണാൻ ആഗ്രഹമുണ്ടെങ്കിലും പ്രാന്തൻ ആദ്യം തിരഞ്ഞെടുത്തത് ‘ഡി എൻ എ’ ആയിരുന്നു. ഒരു ത്രില്ലെർ സിനിമ കാണാനുള്ള ആവേശം കൊണ്ട് മാത്രമായിരുന്നില്ല അത്. കോട്ടയം കുഞ്ഞച്ചനും, ഉപ്പുകണ്ടം ബ്രദർസും, പ്രായിക്കര പാപ്പാനും, കിഴക്കൻ പത്രോസും, അടക്കം ഒരു കാലഘട്ടത്തിന്റെ ഹിറ്റുകൾ സമ്മാനിച്ച TS സുരേഷ് ബാബു 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകത ഉള്ളതുകൊണ്ടുകൂടിയാണ്. മാത്രമല്ല ചിത്രത്തിൽ നായകനായി എത്തുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്‌കർ സൗദാൻ ആണ്.

സിനിമയെ കുറിച്ച് പറഞ്ഞാൽ ടി എസ് സുരേഷ് കുമാറിന്റെ തിരിച്ചുവരവും അഷ്‌കർ സൗദാൻറെ നായകനായുള്ള അരങ്ങേറ്റവും മോശമായിട്ടില്ല എന്നാണ് പ്രാന്തന് തോന്നിയത്. അദ്ദേഹത്തിന്റെ മുൻചിത്രങ്ങളിൽ നിന്നും വിഭിന്നമായി ഒരു ഫോർമുലയും ഫോളോ ചെയ്യാത്ത തീർത്തും പുതിയ കാലത്തിനോട് നീതി പുലർത്തുന്ന നല്ലൊരു സസ്പെൻസ് ത്രില്ലെർ സിനിമയാണ് ടി എസ് സുരേഷ് ബാബു ഒരുക്കിയിരിക്കുന്നത്.
തുടക്കം മുതൽ അവസാന ഫ്രെയിം വരെ ത്രില്ലടിപ്പിക്കുന്ന നല്ലൊരു ചിത്രം.

കൊച്ചി ന​ഗരത്തെ ഞെട്ടിച്ച്കൊണ്ട് മൂന്ന് കൊലപാതക പരമ്പര അരങ്ങേറുന്നതും അതിനു പിന്നിലെ കൊലപാതകിയെ തിരഞ്ഞിറങ്ങുന്ന പോലീസും.. ആരാണ് കില്ലർ..? എന്തിനു അയാൾ ചെയ്യുന്നു..? തുടങ്ങിയ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമാണ് ടീം ഡി.എൻ.എ പ്രേക്ഷകർക്ക് മുന്നിലേക്ക് വെയ്ക്കുന്നത്.. ക്ലൈമാക്സ് വരെ ആ സസ്പെൻസ് നിലനിർത്തി പോകുന്നുണ്ട് ചിത്രം. രവിചന്ദ്രന്റെ ക്യാമറയും പ്രകാശ് അലക്സിന്റെ പശ്ചാത്തലസം​ഗീതവും ഡി.എൻ.എയെ കൂടുതൽ ത്രില്ലടിപ്പിച്ചതിൽ എടുത്ത് പറയേണ്ട രണ്ടു പേരുകളാണ്

അഭിനേതാക്കളിലേക്ക് വന്നാൽ അസ്‌കർ സൗദനൊപ്പം പ്രധാന കഥാപാത്രമായി ലക്ഷ്മി റായിയുമുണ്ട് സിറ്റി പോലീസ് കമ്മീഷണറായി മലയാളത്തിലേക്ക് ​ഗംഭീര തിരിച്ചുവരവ് തന്നെയാണ് ലക്ഷ്മി റായ് നടത്തിയിരിക്കുന്നത്. ഒപ്പം ഹന്ന റെജി കോശി, സ്വാസിക, ഇനിയ, ​ഗൗരി നന്ദ
റിയാസ് ഖാൻ, സുധീർ, ബാബു ആന്റണി, രവീന്ദ്രൻ, പദ്മരാജ് രതീഷ് തുടങ്ങിയവരുമുണ്ട്.

എന്തായാലും പ്രാന്തന് ചിത്രം ഇഷ്ടപ്പെട്ടു,, പോയി കണ്ടാൽ നിങ്ങൾക്കും ഇഷ്ടമാവും

cp-webdesk

null