Cinemapranthan

നമ്മൾ കാണാൻ കൊതിച്ച ദിലീപിന്റെ തിരിച്ചു വരവ്‌; ‘പവി കെയർ ടേക്കർ’ റിവ്യൂ വായിക്കാം

null

ഏതാണ്ട് സിനിമയുടെ അനോൻസ്മെന്റ് സമയം മുതൽ പ്രാന്തൻ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിലീപ് ചിത്രമാണ് പവി കെയര്‍ ടേക്കര്‍. അത് ദിലീപിന്‍റെ കംഫർട്ട് സോണിൽ ഉള്ള കോമഡി- ഫീല്‍ഗുഡ് ജോണര്‍ സിനിമ വരുന്നു എന്നതുകൊണ്ട് മാത്രമായിരുന്നില്ല. അതിലുപരി വിനീത് കുമാര്‍ എന്ന സംവിധായകനിൽ ഉള്ള വിശ്വാസം കൂടി ആയിരുന്നു. കാരണം അദ്ദേഹത്തിന്‍റെ മുന്‍ ചിത്രമായ ‘ഡിയര്‍ ഫ്രണ്ട്’ ‘അയാൾ ഞാനല്ല’ തുടങ്ങിയ ചിത്രങ്ങൾ പ്രാന്തന്റെ ഇഷ്ട ചിത്രങ്ങളുടെ പട്ടികയിൽ ഇപ്പോഴുണ് ഉണ്ട്. പുതിയ തലമുറയുടെ പ്രേക്ഷകരുടെ പൾസ് അറിയുന്ന വിനീത് കുമാറിനെ പോലുള്ള ഒരു സംവിധായകന് ദിലീപ്നെ പോലുള്ള ഒരു നടനെ എങ്ങനെ അവതരിപ്പിക്കണം എന്നുള്ളതിൽ കൃത്യമായ ധാരണയുണ്ടാവും.. ഒപ്പം അരവിന്ദന്റെ അതിഥികൾ എഴുതിയ രാജേഷ് രാഘവന്റെ തിരക്കഥയും പ്രാന്തനു പ്രതീക്ഷ നൽകിയ ഘടകമായിരുന്നു.

പ്രാന്തന്റെ പ്രതീക്ഷ തെറ്റിയില്ല.. മനോഹരമായൊരു ചിത്രത്തിലൂടെ നമ്മൾ എല്ലാവരും കാണാൻ കൊതിച്ചിരുന്ന തിയേറ്ററുകളെ പൊട്ടി ചിരിപ്പിക്കുകയും കയ്യടിപ്പിക്കുകയും ചെയ്തിരുന്ന ആ ചാർമിങ് ആയുള്ള ദിലീപിനെ നമുക്ക് തിരിച്ച് കിട്ടിയിരിക്കുന്നു. മികച്ച ഹാസ്യാത്മകതയോടെ സ്‌ക്രീനിൽ തിരികെ എത്തിയിരിക്കുകയാണ് അദ്ദേഹം. നമുക്കറിയാം ദിലീപിൻ്റെ അവസാന കുറച്ച് സിനിമകൾക്ക് പ്രേക്ഷകർക്കിടയിൽ വേണ്ട തരത്തിലുള്ള സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല എന്നത് സത്യം തന്നെ ആണ്. എന്നാൽ പവി കെയർടേക്കർ ലൂടെ അത് തിരുത്തി കുറിക്കുകയാണ് ദിലീപ്. പെർഫോമൻസ് മാത്രമല്ല.. തമാശയും പ്രണയവും സെന്റിമെൻസും ഒത്തിണങ്ങിയ ആദ്യാവസാനം പ്രേക്ഷനെ തൃപ്തിപ്പെടുത്തുന്ന മനോഹരമായൊരു ചിത്രം കൂടി ആണ് പവി കെയർ ടേക്കർ.

പേര് സൂചിപ്പിക്കും പോലെ പവി എന്ന കെയർ ടേക്കറുടെ കഥയാണ് ചിത്രം.. ഗൾഫിൽ നിന്ന് തിരിച്ചെത്തി ഒരു അപാര്ട്മെംട് കെയർടേക്കറുടെ ജോലി ചെയ്യുന്ന അയാൾ ഒരു അവിവാഹിതനാണ്. റെസിഡൻഷ്യൽ കോംപ്ലക്‌സിനുള്ളിലെ അവൻ്റെ പതിവ് ദിനചര്യയിലൂടെ മാത്രം പോകുന്ന അയാളുടെ ജീവിതത്തിലേക്ക് അജ്ഞതയായ ഒരു പെൺകുട്ടി എത്തുന്നതോടെ അയാളുടെ പരുക്കൻ മനസ് പ്രണയത്തിലാവുകയും ജീവിതം രസകരമായ വഴിത്തിരിവിലേക്ക് മാറുകയും ചെയ്യുന്നതാണ് പവിയുടെ കഥാസാരം. ആദ്യ പകുതി കോമഡിക്ക് കൂടുതൽ പ്രാധാന്യം കൊടുത്തും രണ്ടാം പകുതി പ്രണയവും ഇമോഷനും പ്രാധാന്യം കൊടുത്തെങ്കിലും ചിരിക്ക് ഒട്ടും കുറവു വന്നിട്ടില്ല.

ദിലീപിനൊപ്പം എത്തുന്ന അഞ്ച് പുതുമുഖ നായികമാരാണ് പവി കെയര്‍ ടേക്കറിന്റെ മറ്റൊരു പ്രത്യേകത. എല്ലാവരും ചിത്രത്തിൽ മികച്ചു നിന്നു. അവർക്കൊപ്പം ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരുടെ പ്രകടനവും കയ്യടി നേടുന്നതാണ്. എന്നാൽ അതിലൊക്കെ ഉപരി ദിലീപ് എന്ന നടന്റെ ഒറ്റയാൾ വിളയാട്ടം ആണ് പവി കെയർ ടേക്കർ
നിങ്ങൾക്ക് ഒറ്റക്കോ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ധൈര്യമായി ടിക്കറ്റ് എടുക്കാം.. കണ്ട് ആസ്വദിക്കാം

cp-webdesk

null