‘സമകാലിക കേരളത്തിലെ യുവാക്കളുടെ ജീവിതത്തെ വളരെ ലളിതമായും പക്വതയോടു കൂടിയും അവതരിപ്പിച്ച ഫാമിലി ത്രില്ലർ’. ഇതാണ് ഒറ്റവരിയിൽ ‘റാണി ചിത്തിര മാർത്താണ്ഡ.’ യെ കുറിച്ച് പറയാനുള്ളത്. . ലളിതമായ തിരക്കഥയും, വളരെ ഡീസന്റായ മേക്കിങ്ങും കൊണ്ട് കെട്ടിപ്പടുത്ത സിനിമ’ എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം ജോസുകുട്ടി ജേക്കബ്, കീർത്തന ശ്രീകുമാർ, കോട്ടയം നസീർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പിങ്കു പീറ്റർ തിരക്കഥയെഴുതി സംവിധാനം ചെയ്തു ഈ വാരം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് ‘റാണി ചിത്തിര മാർത്താണ്ഡ.’
തന്റെ അപ്പച്ചന്റെ മെഡിക്കൽ ഷോപ്പിൽ, വെറും സഹായിയായി ജോലി ചെയ്യേണ്ടി വരുന്ന, എന്നാൽ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന,ആൻസണിന്റേയും അതേ മനോഭാവത്തോടെ ജീവിക്കുന്ന, ലിഷയുടെയും , ഒരു കർക്കശകാരനായ കുടുംബസ്ഥൻ മാത്യൂസിന്റേയും കഥ . സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന, ആൻസണിന്റേയും അതേ മനോഭാവത്തോടെ ജീവിക്കുന്ന, ലിഷയുടെയും , ഒരു കർക്കശകാരനായ കുടുംബസ്ഥനായ ആൻസണിന്റെ അപ്പച്ചൻ മാത്യൂസിന്റേയും കഥ യാണ് സിനിമ പങ്കു വെക്കുന്നത്.
സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതമാണ് സിനിമ വെള്ളിത്തിരയിൽ വരച്ചിടാൻ സംവിധായകൻ പിങ്കു പീറ്ററിന് സാധിച്ചിട്ടുണ്ട്.
പെർഫോമൻസിന്റെ കാര്യത്തിലേക്കു വരുമ്പോൾ നായക കഥാപാത്രമായ ആൻസനെ ജോസുകുട്ടി ജേക്കബ് , വളരെ മനോഹരമായി അവതരിപ്പിച്ചു. ഒരു ശരാശരി മലയാളി യുവാവിന്റെ ജീവിതത്തെ ജോസുകുട്ടി ജേക്കബ് രസമായി അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ സ്വന്തം തീരുമാനങ്ങൾക്കനുസരിച്ച് ജീവിതത്തിൽ മുന്നോട്ടു പോകുന്ന, നായിക കഥാപാത്രമായ ലിഷയെ കീർത്തന ശ്രീകുമാറും മികവുറ്റതാക്കി. എന്നാൽ സിനിമയുടെ നട്ടെല്ലായി മാറിയത് കോട്ടയം നസ്സീർ അവതരിപ്പിച്ച, മാത്യൂസ് എന്ന കഥാപാത്രമാണ്. പെർഫോമൻസിന്റെ കാര്യത്തിൽ കോട്ടയം നസ്സീറിന്റെ കരിയറിൽ മുകളിൽ വെക്കാവുന്ന കഥാപാത്രമാണിത്. കർക്കശക്കാരനായ, എന്നാൽ സ്നേഹം ഉള്ളിലൊളിപ്പിച്ചു ജീവിക്കുന്ന സാധാരണകാരനായ ഒരു അച്ഛനായ മാത്യുവായി കോട്ടയം നസ്സീർ ജീവിക്കുകയായിരുന്നു. മറ്റു വേഷങ്ങളിലെത്തിയ, വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം എന്നിവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി.
ടെക്നിക്കൽ സൈഡിലേക്ക് എത്തുമ്പോൾ നിഖിൽ എസ് പ്രവീണിന്റെ ഛായാഗ്രഹണവും, ജോൺ കുട്ടിയുടെ എഡിറ്റിംഗും, മനോജ് ജോർജിന്റെ സംഗീതവും, ഔസേഫ് ജോണിന്റെ കലാസംവിധാനവും സിനിമക്ക് വളരെ മികവുറ്റ രീതിയിൽ അടിത്തറയൊരുക്കുന്നുണ്ട്. സ്വന്തം കാലിൽ നിൽക്കുവാനും തന്റെ സ്വപനങ്ങൾക്കനുസരിച്ച് ജീവിക്കുവാനും ആഗ്രഹിക്കുന്ന ഓരോ മലയാളി യുവാക്കളും കാണേണ്ട ചിത്രമാണ്. കാരണം അത് നിങ്ങളുടെ കഥയാണ് ഈ ചിത്രം പങ്കു വെക്കുന്നത്.