ലിയോ കണ്ടു കഴിഞ്ഞു, എല്ലാവരും പറയുന്ന ഒന്നാണ്, വിജയ് എന്ന നടന്റെ പുതിയ ഫേസ് കണ്ടു എന്ന്. അതിലേറെ കുറെ ശരിയുണ്ട് താനും, വിജയിന്റെ കരിയറിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ് ലിയോവിലെ പാർത്ഥിപൻ. വിജയ് എന്ന പെർഫോമറുടെ , വിവിധ ണ് വിവിധ സാധ്യതകൾ ഉപയോഗിച്ച ഒരു കഥാപാത്രമാണിതെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല, എന്നാൽ വിജയ് എന്ന ആക്ടറുടെ പുതിയ സാധ്യത ഉപയോഗപ്പെടുത്തിയ കഥാപാത്രമാണെന്നതിൽ യാതൊരു, സംശയവുമില്ല,, എന്നാൽ വിജയയുടെ പുതിയൊരു മുഖം കണ്ടു എന്നൊക്കെയുള്ള വാദങ്ങൾ , ഒരർത്ഥത്തിൽ നോക്കുമ്പോൾ തെറ്റാണെന്നു പറയേണ്ടി വരും…. വിജയ് ആരാധകരും, തമിഴ് സിനിമ പ്രേക്ഷകരും അദ്ദേഹത്തിനുള്ളിലെ സ്റ്റാറിനോടൊപ്പം നടനെയും മനസിലാക്കിയത് ഇപ്പോഴായിരിക്കും എന്ന് പറയുന്നതാണ് ശരി.
ഇതിനു എത്രയോ വർഷങ്ങൾക്കു മുൻപ് തന്നെ വിജയ് എന്ന സ്റ്റാറിനപ്പുറം നടന്റെ യാത്ര തുടങ്ങിയിരുന്നു. ‘തുള്ളാതെ മനവും തുള്ളുമിലെ കുട്ടി’ തന്നെ ഉദാഹരണം. അദ്ദേഹത്തിന്റെ ഉള്ളിലെ ഇമോഷണൽ ആക്ടിങ് സൈഡിനെ ആ കഥാപാത്രം വളരെ മനോഹരമായി ഉപയോഗിച്ചിരുന്നു. ഒരു പക്ഷെ മലയാളി യുവാക്കളെ വിജയ് ആരാധകരാക്കി മാറ്റുന്നതിൽ ഈ സിനിമ വഹിച്ച പങ്കു ചെറുതല്ല, പിന്നീട് അദ്ദേഹം ഒരു ടിപ്പിക്കൽ സൂപ്പർ ഹീറോ പരിവേഷമുള്ള മാസ് കാരക്ടർ ആയി അദ്ദേഹം ഒതുങ്ങി പോയി. അദ്ദേഹത്തിനെ വേറിട്ട രീതിയിൽ കാണാൻ പ്രേക്ഷകരും, സംവിധായകരും ആഗ്രഹിച്ചില്ല എന്നതാണ് വാസ്തവം. തമിഴ് നാട്ടിലെ ഭൂരിഭാഗം സൂപ്പർസ്റ്റാർസ്സിനെ പോലെ , ഓരോ ഇമോഷൻസിൻസും ഓരോ ആക്ടിങ് എന്ന നിലയിലുള്ള സ്റ്റോക്ക് എക്സ്പ്രഷൻസിനെ പിൻപറ്റി നടക്കുന്ന ഒരു ആക്ടറായി അദ്ദേഹം മാറി.
പിന്നീട് തുപ്പാക്കിയിലും, തലൈവയിലും ഉള്ള അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സ്ഥിരം വിജയ് പടങ്ങളുടെ സ്ഥിരം മാസ് ഫോർമാറ്റിൽ നിന്ന് മാറി,നടന്നവയായിരുന്നു.. എങ്കിലും പക്ഷെ അദ്ദേഹത്തിന്റെ കരിയറിന്റെ പുതിയ ഫേസ് ആരംഭിച്ചുവെന്ന് പറയാവുന്നത് എ .ആർ. മുരുഗദാസിന്റെ ‘കത്തി’യിലെ ജീവാനന്ദത്തിലൂടെയാണ്’. വിജയ് എന്ന ഒരു മനുഷ്യന്റെ ഒരു ആൾട്ടർ ഈഗോ കാരക്ടർ ആയി മാറാതെ, ഒരു രക്ഷകന്റെ അവതാരപ്പിറവിയെടുക്കാത്ത ഒരു സാധാരണക്കാരനിൽ സാധാരണക്കാരനായ മനുഷ്യൻ. തനിക്കും തന്റെ ഗ്രാമത്തിനും നേരെ വരുന്ന പ്രതിബന്ധങ്ങൾക്ക് ഒരേ സമയം നിസ്സഹായകനാവുകയും, തന്നാലാവുന്നതു പോലെ നേരിടാൻ ശ്രമിക്കുന്ന, ഒരു സാധാരണക്കാരൻ. വിജയ് എന്ന അഭിനേതാവിന്റെ ഏറ്റവും മികച്ച കഥാപാത്രം എന്ന് തന്നെ ജീവാനന്ദത്തെ വിശേഷിപ്പിക്കാം. എന്നാൽ സൂപ്പർ ഹീറോ പരിവേഷമുള്ള, കതിരേശൻ എന്ന നായക കഥാപാത്രത്തിന്റെ പ്രഭാവത്തിനു മുന്നിൽ… ജീവാനന്ദം എന്ന കഥാപാത്രം കതിരേശന് കഥയിലേക്ക് വരാനുള്ള ഒരു വാതിൽ മാത്രമായി.
പിന്നീട് അദ്ദേഹം വീണ്ടും മാസ് ഹീറോ വേഷങ്ങളിലേക്ക് മടങ്ങി. അതിനിടയിൽ ആറ്റ്ലീ സംവിധാനം ചെയ്ത ‘തെറി’യിലെ വിജയ് കുമാർ ഐ.പിഎസ്സ് , ‘ബിഗിലി’ലെ രായപുരം രായപ്പൻ എന്നീ കഥാപാത്രങ്ങൾ വിജയ് എന്ന നടന്റെ നല്ല ശ്രമങ്ങളായി അംഗീകരിക്കപട്ടു. എങ്കിലും അത് വെറും ശ്രമങ്ങൾ മാത്രമായി ഒതുങ്ങി, വിജയ് നടന്റെ മാസ് ശൈലി തമിഴ് ആരാധകരിൽ പച്ച കുത്തിയതു പോലെ പതിഞ്ഞിരുന്നു. മാസ് സ്റ്റാർ അല്ലാത്ത വിജയിനെ പൂർണമായി ഉൾക്കൊള്ളാൻ അവർ തയ്യാറായിരുന്നില്ല. അതിൽ ചെറുതായെങ്കിലും ഒരു മാറ്റം വന്നത് ലോകേഷിന്റെ മാസ്റ്ററിലൂടെയാണ്. ദുർബലമായ മാനസികാവസ്ഥയിൽ നിന്ന് അതി ശക്തമായ ഒരു മനസ്ഥിതിയിലേക്കുള്ള ജോൺ ദുരൈരാജിന്റെ ഒരു സ്വാഭാവികമായ വളർച്ച വിജയ് കൈയടക്കത്തോടെ അവതരിപ്പിക്കുന്നുണ്ട്. ‘മാസ്റ്ററി’ലെ പെർഫോമൻസിലൂടെ ആരാധകർക്ക് വിജയ് എന്ന നടനിലെ സാധ്യതകൾ തമിഴ് രസികർ പ്രതീക്ഷിക്കാൻ തുടങ്ങി. അതിന്റെ തുടർച്ച തന്നെയാണ് ലിയോ യിലെ പാർത്ഥിപൻ. ലോകേഷ് എന്ന സംവിധായകന് അത് പരമാവധി സാധിച്ചുവെന്ന് പറയാം. . എല്ലാവരും പറയുന്നത് പോലെ വിജയ് എന്ന നടന്റെ ആരംഭമല്ല ഇവിടെ സംഭവിച്ചത്, മറിച്ച് അത് അടുത്ത ഘട്ടത്തിലേക്ക് കടന്നു എന്നു പറയുന്നതാവും യാഥാർത്ഥ്യം.
സ്റ്റാറിനപ്പുറം വിജയ് എന്ന നടനെ സംവിധായകർ സമീപിച്ചാൽ, വളരെ തേച്ചു മിനുക്കപെട്ട ഒരു അഭിനേതാവായി നമ്മുടെ മുൻപിൽ നിൽകുമെന്നതിൽ യാതൊരു സംശയവുമില്ല. കാത്തിരിക്കാം, ആ ഒരു നിമിഷത്തിനായി…………….