Cinemapranthan

സായ് പല്ലവി- നാഗചൈതന്യ ‘ലവ് സ്റ്റോറി’; ട്രെയിലർ പുറത്ത്

സെപ്റ്റംബര്‍ 24 ആണ് ചിത്രം റിലീസ് ചെയ്യുന്നത്

നാഗ ചൈതന്യയും സായ് പല്ലവിയും ആദ്യമായി നായികാ നായകന്മാരാകുന്ന ചിത്രം ‘‘ലവ് സ്റ്റോറി’യുടെ ട്രെയ്‌ലർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ഇരുവരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശേഖർ കമൂലയാണ്. ഏപ്രില്‍ 14ന് ആയിരുന്നു ചിത്രം റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പിന്നീട് പല തവണ റിലീസ് നീട്ടി വെക്കുകയായിരുന്നു. സെപ്റ്റംബര്‍ 24 ആണ് പുതിയ റിലീസ് തീയതി.

സായ് പല്ലവി, നാ​ഗചൈതന്യ എന്നിവർക്കൊപ്പം ദേവയാനി, സത്യം രാജേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അമിഗോസ് സിനിമാസ്, ശ്രീ വെങ്കടേശ്വര സിനിമാസ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പവന്‍ സി എച്ച് ആണ് സംഗീതം. ചിത്രത്തിലെ പുറത്തെത്തിയ ഗാനങ്ങള്‍ വലിയ ആസ്വാദകപ്രീതി നേടിയിരുന്നു. വിജയ് സി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ്.

cp-webdesk