Cinemapranthan

ഇന്ത്യയുടെ ഏറ്റവും വലിയ വിജയത്തിന് പിന്നിലെ കഥ; ’83’ ടീസർ കാണാം

വിവാഹിതരായ ശേഷം ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 83യ്ക്ക് ഉണ്ട്

ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളീവുഡ് ചിത്രം 83യുടെ ടീസർ പുറത്ത് വിട്ടു. നടി ദീപിക പദുകോൺ സോഷ്യൽ മീഡിയയിലൂടെയാണ്‌ ടീസർ പങ്കുവെച്ചത്. ടീസറിനൊപ്പം ചിത്രത്തിന്റെ ട്രെയിലർ റിലീസ് ഡേറ്റും താരം പുറത്ത് വിട്ടു.

ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച നായകൻ കപിൽ ദേവായി എത്തുന്നത് നടൻ രൺവീർ സിംഗ് ആണ്. ദീപിക പദുകോണും രൺവീറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 83 . ചിത്രത്തിലേതായി മുൻപ് പുറത്ത് വന്നിട്ടുള്ള പോസ്റ്ററുകളിലെ രൺവീർ സിങ്ങിൻ്റെ കപിൽ ദേവുമായുള്ള അസാമാന്യ സാമ്യത സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിട്ടുള്ളതാണ്.

സിനിമയുടെ ടീസർ പങ്കുവെച്ചുകൊണ്ട് ദീപിക പദുകോൺ ഇങ്ങനെ എഴുതി; “ഇന്ത്യയുടെ ഏറ്റവും വലിയ വിജയത്തിന് പിന്നിലെ കഥ! ‘83’ 2021 ഡിസംബർ 24-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു! ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകയിൽ ആണ് ചിത്രമെത്തുന്നത്.

കപിൽ ദേവിൻ്റെ സിഗ്നേച്ചർ ഷോട്ടായ ‘നടരാജ് ഷോട്ട്’ കളിക്കുന്ന രൺവീറിൻ്റെ ചിത്രം സോഷ്യൽ മീഡിയയിലുണ്ടാക്കിയ ചലനം ചെറുതൊന്നുമായിരുന്നില്ല. ഈ ചിത്രത്തെ സാക്ഷാൽ കപിൽ ദേവും അഭിനന്ദിച്ചിരുന്നു.

ദീപിക പദുക്കോണാണ് കപിലിൻ്റെ ഭാര്യ റോമി ഭാട്ടിയ ആയി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വിവാഹിതരായ ശേഷം ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 83യ്ക്ക് ഉണ്ട്. ഹാർഡി സന്ധു, തഹിർ രാജ് ഭാസിൻ, സാഖിബ് സലീം, അമ്മി വിർക് തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് കബീര്‍ ഖാനാണ്.

ടീസർ കാണാം

താഹിര്‍ രാജ് സുനില്‍ ഗവാസ്‌കറായി എത്തുമ്പോൾ മൊഹിന്ദര്‍ അമര്‍നാഥ് ആയി സാകിബ് സലീമും രവി ശാസ്ത്രി ആയി ധൈര്യ കാര്‍വേയും എത്തും. ദിലീപ് വെംഗ്‌സര്‍ക്കാറായി ആദിനാഥ് കോത്താരെയും ബല്‍വീന്ദര്‍ സന്ധു ആയി അമ്മി വിര്‍ക്കും സയദ് കിര്‍മാനിയായി സാഹില്‍ ഖട്ടറും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു.

സന്ദീപ് പാട്ടില്‍ലായി ചിരാഗ് പാട്ടീലും, കീര്‍ത്തി ആസാദായി ദിനകര്‍ ശര്‍മ്മയും യശ്പാല്‍ ശര്‍മ്മയായി ജതിന്‍ സര്‍ണയുമെത്തുമ്പോൾ മദന്‍ലാലായി ഹാര്‍ഡി സന്ധുവും റോജര്‍ ബിന്നിയായി നിഷാന്ത് ദഹിയയും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സുനില്‍ വാല്‍സണായി ആര്‍ ബദ്രിയും കോച്ചും ടീം മാനേജരുമായ പി ആര്‍ മാന്‍സിംഗ് ആയി പങ്കജ് ത്രിപാഠിയും ചിത്രത്തിലെത്തിയിരിക്കുന്നു.

cinema pranthan