Cinemapranthan

സൂപ്പർ പവർ ലഭിച്ച എഴുപതുകാരനായ കർഷകൻ; ശ്രദ്ധേയമായി പൈലോ ക്യാൻ: ഹ്രസ്വ ചിത്രം

ഒരു 70 വയസുള്ള സാധാരണ മലയോര കർഷകന് ഒരു നാൾ സൂപ്പർ പവർ കിട്ടിയാൽ എന്തായിരിക്കും അവസ്ഥ. ​ഇത്തരമൊരു വ്യത്യസ്ഥമായ ആശയം മുൻനിർത്തി നവാഗതനായ ബിബിൻ ആന്റണി സംവിധാനം ചെയ്ത പൈലോ ക്യാൻ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുകയാണ്.
ബഡ്ജറ്റ് ലാബിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം ഇതിനോടകം തന്നെ ഒരു ലക്ഷത്തിൽ കൂടുതൽ പ്രേക്ഷകരാണ് യൂട്യൂബിൽ കണ്ടത്.

ലോക സിനിമയിൽ തന്നെ ആദ്യമായി ആയിരിക്കും ഒരു സൂപ്പർ ഹീറോ മാസ്‌ക് വെയ്ക്കാതെ ഒരു കൈലി മുണ്ടും തോർത്തും കൊണ്ട് മാത്രം മാസ്സ് കാണിക്കാൻ ധൈര്യപ്പെട്ടത് എന്നാണ് അണിയറ പ്രവർത്തകർ ചിത്രത്തെ കുറിച്ച് പറയുന്നത്. ചുരുങ്ങിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രമാണെങ്കിലും മികച്ച വിഷ്വൽസും വി.എഫ്.എക്സ് വർക്കും ചിത്രത്തിന്റെ പോസിറ്റീവ്സ് ആണ്.

ഛായാഗ്രഹണം മർട്ടിൽ മാത്യു, മ്യൂസിക് അരവിന്ദ് മഹാദേവൻ, എഡിറ്റിങ് ഷൈജസ് കെ.എം, സൗണ്ട് ശങ്കർ കെ .ഡി.കെ, വി.എഫ്.എക്സ് ഇൻ ബിറ്റ്വ്വീന് സ്റ്റുഡിയോ, ആർട്ട് അനന്ദു കെ.എസ്

cinema pranthan