Cinemapranthan

വഴിയോരക്കച്ചവടക്കാരിൽ നിന്ന് വിലപേശുന്ന നയൻതാര: വൈറൽ വീഡിയോ

വഴിയോരക്കച്ചവടക്കാരിൽ നിന്ന് വിലപേശുന്ന നയൻതാരയാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ ഫാൻസ് പേജുകളിലൂടെയാണ് ഇപ്പോൾ ഈ വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങും വഴി വഴിയോരക്കച്ചവടക്കാരിൽ നിന്നും വിലപേശി ബാ​ഗുകൾ വാങ്ങുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വെളുത്ത സൽവാറും മാസ്കും നെറ്റിയിൽ കുങ്കുമവും അണിഞ്ഞാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

ഇത് എവിടെ നിന്ന് പകർത്തിയ വീഡിയോ ആണെന്നോ എന്ന് എടുത്ത വീഡിയോ ആണെന്നോ വ്യക്തമല്ല. ഇതേ വേഷത്തിലുള്ള നയൻസിന്റെ ചിത്രങ്ങൾ താരത്തിന്റെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവൻ തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് വീഡിയോയിൽ ഉള്ളത് നയൻതാര തന്നെയാണെന്ന് ആരാധകർ ഉറപ്പിക്കുന്നത്.

cp-webdesk