Cinemapranthan

‘പൃഥ്വിരാജ് എന്ന നടനെക്കാൾ ഇഷ്ടം സംവിധായകനെയാണ്’; ഛായാഗ്രഹകൻ രവിചന്ദ്രൻ

സിനിമാപ്രാന്തന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

മനോഹരമായ ഫ്രെയിമുകളിലൂടെ ഓരോ സിനിമയും ജീവസ്സുറ്റതാക്കി, പ്രേക്ഷകന്റെ ഹൃദയത്തിലിടം നേടി കൊടുക്കുന്നതിൽ ഒരു ഛായാഗ്രാഹകൻ വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല. ‘ലൂസിഫർ’ എന്ന ചിത്രത്തിൽ ‘ടെയിൽ എൻഡ്’ ചിത്രീകരിക്കുകയും ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ആയി പ്രവർത്തിക്കുകയും ചെയ്ത രവിചന്ദ്രൻ, ‘പൃഥ്വിരാജ് എന്ന നടനെക്കാൾ അയാളിലെ സംവിധായകനെയാണ് ഇഷ്ടം എന്ന് പറയുന്നു. സിനിമാപ്രാന്തന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി, വരാൽ, കാഞ്ചി, പട്ടാഭി രാമൻ തുടങ്ങിയ ചിത്രങ്ങളിൽ ക്യാമറ ചലിപ്പിച്ച രവിചന്ദ്രൻ എന്ന ഛായാഗ്രാഹകൻ സിനിമാ പ്രേമികൾക്കിടയിൽ സുപരിചിതനാണ്. ആ വലിയ നേട്ടങ്ങളുടെ ഭാഗമായ രവിചന്ദ്രൻ എന്ന ക്യാമറമാൻ സിനിമ എന്ന മായികലോകത്തിലേക്ക് എത്തിയതും കടന്ന് വന്ന വഴികളും പങ്ക് വെക്കുകയാണ് സിനിമ പ്രാന്തന്റെ ‘CPX Talks ‘ലൂടെ.

വീഡിയോ കാണാം

cinema pranthan