Cinemapranthan

‘പഞ്ചാബി ഹൗസ്’ മോഹൻലാലിനെ മനസ്സിൽ കണ്ടു എഴുതിയ ചിത്രം; മെക്കാർട്ടിൻ

സിനിമ പ്രാന്തന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

‘മുതലാളി ജങ്ക ജഗ ജഗ….’ എന്ന് വിളിച്ചു കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് ചിരിയുടെ മാലപ്പടക്കം ഒന്നൊന്നായി പൊട്ടിച്ചു കയറി വന്ന രമണനും, ഗംഗാധരൻ മുതലാളിയും, ഉണ്ണിയുമൊക്കെ ഇന്നും പുതുമ വിടാതെ മനസ്സിൽ ഉണ്ടെങ്കിൽ അതാണ് ‘പഞ്ചാബി ഹൗസ്’ എന്ന ചിത്രത്തിന്റെ വിജയം. ഇപ്പോഴും കാണാൻ ഒരവസരം കിട്ടിയാൽ വിടാതെ കാണുന്ന, അല്ലെങ്കിൽ വീണ്ടും കാണണമെന്ന് ആഗ്രഹം തോന്നുന്ന വളരെ ചുരുക്കം ചിത്രങ്ങളിൽ ഒന്നാണ് ‘പഞ്ചാബി ഹൗസ്’.

ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ലാൽ, ജനാർദ്ധനൻ, ഇന്ദ്രൻസ്, മോഹിനി എന്നിവർ അഭിനയിച്ച ‘പഞ്ചാബി ഹൗസ്’ എവർഗ്രീൻ ബ്ലോക്ക് ബസ്റ്റർ ചിത്രം ആയിരുന്നു.

റാഫി – മെക്കാർട്ടിൻ സംവിധാനം ചെയ്ത ചിത്രം സത്യത്തിൽ മോഹൻലാലിനെ മനസ്സിൽ കണ്ടു എഴുതിയ ചിത്രമായിരുന്നെന്നു സംവിധായകരിലൊരാളായ മെക്കാർട്ടിൻ പറഞ്ഞു. സിനിമ പ്രാന്തന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘പഞ്ചാബി ഹൗസ്’ എന്ന ചിത്രത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചുമുള്ള വിശേഷങ്ങൾ പങ്ക് വെക്കുകയാണ് മെക്കാർട്ടിൻ, സിനിമാ പ്രാന്തന്റെ ‘CPX Talks ‘ലൂടെ..

വീഡിയോ കാണാം

cinema pranthan