Cinemapranthan

ആകാംഷ നിറച്ച് ‘ഒരു കനേഡിയൻ ഡയറി’ ട്രെയിലർ; പങ്കുവെച്ച് ആസിഫ് അലി

സീമ ശ്രീകുമാർ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്

പോൾ പൗലോസ്, ജോർജ് ആന്റണി, സിമ്രാൻ, പൂജ സെബാസ്റ്റ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സീമ ശ്രീകുമാർ
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു കനേഡിയൻ ഡയറി’യുടെ ട്രെയിലർ പുറത്ത് വിട്ടൂ.

ആസിഫ് അലി, ബാദുഷ, ജി മാർത്താണ്ഡൻ, കലാഭവൻ നവാസ്, അഞ്ചു അരവിന്ദ് ഉൾപ്പടെ മലയാളത്തിലെ പ്രമുഖ താരങ്ങൾ ചേർന്നാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്. റൊമാന്റിക് സൈക്കോ ത്രില്ലര്‍ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ ടീസറും പാട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു. കാനഡയുടെ ദൃശ്യ ഭംഗിയും, ആകാംഷ ഉണർത്തുന്ന രംഗങ്ങളും ഉൾപ്പെടുത്തിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

എണ്‍പതു ശതമാനവും കാനഡയില്‍ ചിത്രീകരിച്ച് കാനഡയുടെ എല്ലാ സൗന്ദര്യവും അതിന്റെ വ്യത്യസ്ത ഋതുക്കളും പകര്‍ത്തിയ ആദ്യ മലയാളം സിനിമയായ ‘ഒരു കാനേഡിയന്‍ ഡയറി ‘ ഒരുക്കിയത് ഒരു വനിത സംവിധായികയാണ് എന്നത് ഏറേ ശ്രദ്ധേയമാണ്. പ്രസാദ് മുഹമ്മ, അഖില്‍ ആര്‍ സി, കവലയൂര്‍, ജിന്‍സി ബിനോയ്, ജോവന്ന ടൈറ്റസ്, ജിന്‍സ് തോമസ്, ആമി എ എസ്, പ്രതിഭ, ദേവി ലക്ഷണം, സണ്ണി ജോസഫ്, ബെന്‍സണ്‍ സെബാസ്റ്റ്യന്‍, ഡോസണ്‍ ഹെക്ടര്‍, ചാഡ്,സ്റ്റീവ്, ബിനോയ് കൊട്ടാരക്കര, ജാക്‌സണ്‍ ജോയ്, ശുഭ പട്ടത്തില്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം വി ശ്രീകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണവും എം വി ശ്രീകുമാര്‍ തന്നെ നിര്‍വ്വഹിക്കുന്നു. ശിവകുമാര്‍ വരിക്കര, ശ്രീതി സുജയ് എന്നിവരുടെ വരികള്‍ക്ക് കെ.എ.ലത്തീഫ് സംഗീതം പകരുന്നു. ഉണ്ണിമേനോന്‍, മധുബാലകൃഷ്ണന്‍, വെങ്കി അയ്യര്‍,സീമ ശ്രീകുമാര്‍,കിരണ്‍ കൃഷ്ണ,രാഹുല്‍ കൃഷ്ണന്‍,മീരാ കൃഷ്ണന്‍ എന്നിവരാണ് ഗായകര്‍.

cp-webdesk