നാദിർഷയുടെ സംവിധാനത്തിൽ ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിന്റെ ആദ്യത്തെ വീഡിയോ ഗാനം ശ്രദ്ദേയമാകുന്നു. നാദിർഷ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെജെ യേശുദാസാണ്. സുജേഷ് ഹരിയാണ് വരികൾ എഴുതിയിരിക്കുന്നത്.
നാദിർഷ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെജെ യേശുദാസാണ്. സുജേഷ് ഹരിയാണ് വരികൾ എഴുതിയിരിക്കുന്നത്.
തീയറ്റര്‍ റിലീസിനായി ഒരുക്കിയ ചിത്രം ഒ.ടി.ടി റിലീസായിട്ടാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം പ്രദർശനം നടത്തുന്നത്. കട്ടപ്പനയിലെ ഹൃതിക് റോഷന്, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണിത്
സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നാഥ് ഗ്രൂപ്പാണ്. ഛായാഗ്രഹണം അനില്‍ നായരാണ്. ബി.കെ, ഹരിനാരായണന്, ജ്യോതിഷ്, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് നാദിര്‍ഷ തന്നെയാണ്.
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നസ്ലെൻ, അനുശ്രീ, സിദ്ദിഖ്, സലിം കുമാര്‍, ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സ്വാസിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.