Cinemapranthan

വിവാഹത്തിന് മുൻപ് ഫഹദിനെക്കുറിച്ച് നസ്രിയ പറഞ്ഞത്; വൈറലായി പഴയ ഇന്റർവ്യൂ: വീഡിയോ

സമൂഹ മാധ്യമങ്ങളിൽ വൈറലായി നസ്രിയയുടെ പഴയ ഇന്റർവ്യൂ. വിവാഹത്തിന് ശേഷം സിനിമക്ക് ഇടവേള നൽകിയ നസ്രിയ ഈയിടെ വെള്ളിത്തിരയിലേക്ക് രണ്ടാംവരവ് നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ഫഹദിനെക്കുറിച്ച് നസ്രിയ പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

ഫഹദിനൊപ്പം അഭിനയിക്കാനാണ് തനിക്ക് താൽപര്യമെന്നും, ഫഹദ് ഒരു ബ്രില്യൻറ് ആക്ടറാണെന്നുമായിരുന്നു നസ്രിയയുടെ മറുപടി. അഞ്ജലി മേനോൻറെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ബാഗ്ലൂർ ഡേയ്സിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ഇതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയുമായിരുന്നു. വിവാഹത്തിന് ശേഷം സിനിമക്ക് ഇടവേള നൽകിയ നസ്രിയ ഈയിടെ വെള്ളിത്തിരയിലേക്ക് രണ്ടാംവരവ് നടത്തുകയും ചെയ്തിരുന്നു.

നസ്രിയ തന്നെ പ്രപ്പോസ് ചെയ്തതിനെ കുറിച്ച് ഫഹദ് ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ. “ബാംഗ്ലൂർ ഡേയ്സിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഞങ്ങൾ പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോൾ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയിൽ. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോയെന്ന് ചോദിച്ചു.”

കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ എത്തിയത്. ഫഹദിനൊപ്പം ട്രാൻസിലും നസ്രിയ അഭിനയിച്ചിരുന്നു. ദുൽഖർ നിർമ്മിച്ച ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിലും നസ്രിയ അതിഥി വേഷത്തിലെത്തിയിരുന്നു,

തെലുങ്ക് സിനിമയിലും നസ്രിയ അടുത്തിടെ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ‘എന്റെ സുന്ദരിനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാനിയാണ് നായകൻ

cp-webdesk