Cinemapranthan

ശ്രദ്ധേയമായി ‘ഡ്രൈവ് ഇൻ ദുബായ്’: അൽഫോൺസും സയനോരയും ചേർന്ന് ആലപിച്ചിച്ച മ്യൂസിക് വീഡിയോ കാണാം

ജോമി തോമസ് കുര്യന്റെ വരികൾക്ക് അൽഫോൺസ് തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്. സംവിധാനം തോമസ് സെബാസ്റ്റ്യൻ.

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ‘ഡ്രൈവ് ഇൻ ദുബായ്’ എന്ന മ്യൂസിക് വീഡിയോ. സംവിധായകനും ഗായകനുമായ അൽഫോൺസ് ജോസഫും സയനോര ഫിലിപ്പും ചേർന്ന് ആലപിച്ച ഗാനം ദുബായിയുടെ വിശേഷങ്ങളാണ് പറയുന്നത്. ദുബായ് നഗരത്തിന്റെ പ്രത്യേകതകളും ജീവിത രീതിയും ആഘോഷളെയും കുറിച്ച് പറയുന്ന ഗാനം ഒട്ടേറ പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്.

ജോമി തോമസ് കുര്യന്റെ വരികൾക്ക് അൽഫോൺസ് തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്. സംവിധാനം തോമസ് സെബാസ്റ്റ്യൻ. ഇംഗ്ലിഷിലും മലയാളത്തിലും വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ദുബായ് നഗരത്തിന്റെ മനോഹര ദൃശ്യങ്ങളിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

WATCH NOW

ദുബായ് നഗരത്തിന്റെ പ്രത്യേകതകളും ജീവിത രീതിയും ആഘോഷങ്ങളുമെല്ലാം വരച്ചുകാട്ടുന്ന ഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.

cp-webdesk