Cinemapranthan

ത്രസിപ്പിച്ച് മിന്നൽ മുരളി ട്രെയിലർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രം മിന്നൽ മുരളിയുടെ ട്രയിലർ പുറത്ത്. ടൊവിനോയുടെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ചിരിപടർത്തുന്നു സീനുകളും ട്രെയിലറിൽ കാണാം.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ തോമസ് ഒരുക്കുന്ന ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോഫിയ പോൾ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിൻറെ ഛായാ​ഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്മാനാണ് സം​ഗീതം.

ബിഗ് ബജറ്റിലൊരുക്കിയിരിക്കുന്നതിൻറെ ചിത്രത്തിൽ വിഎഫ്എക്സിനും സംഘട്ടനങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ എന്നെ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ് മിന്നൽ മുരളിയിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്,തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

cp-webdesk