Cinemapranthan

ടിക് ടോക് താരങ്ങളായ രാഹുൽ ഹരിദാസും ജിബിന വിജയനും പ്രധാന വേഷങ്ങളിൽ; ശ്രദ്ധേയമായി ‘ജിബ്രു’

ചെറിയപള്ളി മനോജിന്റെ വരികൾക്ക്
അരവിന്ദ് സുരേഷ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിഗ്നേഷ് സതീഷ് ആണ്.

ടിക് ടോക് താരങ്ങളായ രാഹുൽ ഹരിദാസും ജിബിന വിജയനും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ജിബ്രു’ എന്ന മ്യൂസിക്ക് വീഡിയോ ശ്രദ്ധേയമാകുന്നു. പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ച ഗാനം പ്രവാസി മലയാളികളായ ദമ്പതികളുടെ പ്രണയത്തിന്റെ കഥയാണ് പറയുന്നത്.

ജിദ്ദ കിംഗ് അബ്ദുല്ല യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന വിമൽ ദിവാകരൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ സംഗീത ആൽബം നിർമിച്ചിരിക്കുന്നത് നിറ്റോ ശാന്തൻ (ദുബായ്), ക്രിയേഷൻ MAMAS BIRIYANI (ജിദ്ദ) എന്നിവർ ചേർന്നാണ്. ചെറിയപള്ളി മനോജിന്റെ വരികൾക്ക്
അരവിന്ദ് സുരേഷ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിഗ്നേഷ് സതീഷ് ആണ്.

ഒട്ടേറെ ടിക് ടോക് വീഡിയോകളിലൂടെ താരങ്ങളായ രാഹുൽ ഹരിദാസും ജിബിന വിജയനുമാണ് ഗാനത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഇരുവരും ജിദ്ദയിലെ ഒരു പ്രമുഖ പരസ്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

ജിദ്ദ കോർണിഷ്, ഷറഫിയ, റെഡ് സീ മാൾ, തായിഫ് എന്നിവിടങ്ങളിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. റെക്കോർഡിങ് K7 സ്റ്റുഡിയോ കൊച്ചി. റെക്കോർഡിങ് എഞ്ചിനീയർ മിഥുൻ വി ദേവ്. വാദ്യം സജിത്ത് പി പ്രദീപ്. ക്യാമറ ആസിഫ് A7 മീഡിയ വിഷൻ(ജിദ്ദ). എഡിറ്റർ വിവേക് വി പി. ക്യാമറ അസിസ്റ്റന്റ് സമീർ VPK (ജിദ്ദ). പ്രൊഡക്ഷൻ കൺട്രോളർ ജുനൈദ് നാടിലത്ത് (ജിദ്ദ). സബ്‌ടൈറ്റിൽ എലിസബത്ത് ജേക്കബ് ചെറിയവയലിൽ. ടൈറ്റിൽ ഡിസൈൻ യദു മുരുകൻ. പോസ്റ്റർ അരവിന്ദ് കാർത്തികേയൻ. ലൊക്കേഷൻ അഷ്‌റഫ് ബഡ്‌ജറ്റ്‌ ,നൗഷാദ് കുഞ്ഞുമുഹമ്മദ് പൂക്കാട്ടിൽ (ജിദ്ദ). സ്ക്രിപ്റ്റ് അസിസ്റ്റന്റ് കിരൺ പുത്തൻവീട്. ടിപ്സ്, ഐഡിയാസ് മിനുജ മുഹമ്മദ് (റിയാദ്). സഹതാരങ്ങൾ (എല്ലാവരും ജിദ്ദ)- മുബാറക് മുസ്തഫ, അൽതാഫ് അബ്ദുൽ കാദർ, സിയാദ് മുസ്തഫ, അബ്ദുൽ ഗഫൂർ, ഷമി

cp-webdesk