Cinemapranthan

‘യഥാർഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ്’: ഞെട്ടിച്ച് ‘എലോൺ’ ഡയലോഗ് ടീസർ

12 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ഒരു ത്രില്ലറാണ്

മോഹൻലാൽ-ഷാജി കൈലാസ് കൂട്ടുകെട്ടിൽ എത്തുന്ന പുതിയ ചിത്രം ‘എലോൺ’ന്റെ ടീസർ ശ്രദ്ധേയമാകുന്നു. 12 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ഒരു ത്രില്ലറാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗമായിരിക്കുകയാണ്.

‘യഥാർഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ്’ എന്ന മോഹൻലാലിന്റെ ഡയലോഗ് ഉൾപ്പെടുത്തിയാണ് ടീസർ റിലീസ് ചെയ്തത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം. എ‍ഡിറ്റിങ് ഡ‍ോൺമാക്സ്. സംഗീതം ജേക്സ് ബിജോയ്.

cp-webdesk