Cinemapranthan

‘മിന്നൽ മുരളിയുടെ’ ‘കുറുക്കൻമൂല ഗ്രാമം’; സെറ്റിന്റെ നിർമ്മാണ ചിത്രങ്ങൾ കാണാം

സിനിമയ്ക്കായി സെറ്റ് ഒരുക്കിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കലാസംവിധായകൻ മനു ജഗദ്

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ നായകനായി എത്തിയ ചിത്രം മിന്നൽ മുരളി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനത്തോടൊപ്പം തന്നെ ശ്രദ്ധേയമായിരുന്നു കുറുക്കൻമൂല എന്ന ഗ്രാമ ഭംഗിയും.

പഴയകാല ഗ്രാമത്തിന്റെ ഭംഗിക്ക് മാറ്റ് കൂട്ടുന്ന എല്ലാവിധ ചേരുവകൾ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ജയ്‌സന്റെ തയ്യൽ കടയും ചായക്കടയും ബിജിയുടെ കരാട്ടെ അക്കാദമിയുമെല്ലാം ‘കുറുക്കൻമൂല’ എന്ന സാങ്കല്പിക ഗ്രാമത്തിന്റെ ഭംഗിക്ക് വലിയ പങ്കാണ് വഹിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയ്ക്കായി സെറ്റ് ഒരുക്കിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കലാസംവിധായകൻ മനു ജഗദ്.

ജയ്‌സന്റെ തയ്യൽ കടയുടെയും മറ്റു കെട്ടിടങ്ങളുടെയും രൂപരേഖയും മോഡൽ ചിത്രങ്ങൾക്കുമൊപ്പം സെറ്റിട്ട ചിത്രങ്ങളുമാണ് മനു ജഗദ് തന്റെ ഫേസ്ബുക് പേജിലൂടെ പങ്ക് വെച്ചിരിക്കുന്നത്. വളരെ രസകരമായും മനോഹരമായും ഒരുക്കിയ കുറുക്കൻമൂല എന്ന ഗ്രാമത്തിനു വേണ്ടി അണിയറപ്രവർത്തകർ എടുത്ത കഠിന പ്രയത്നം ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ‘മിന്നൽ മുരളി’ക്കു ഒടിടി’യിലൂടെ റിലീസിനെത്തിയ മറ്റൊരു മലയാള ചിത്രത്തിനും കിട്ടാത്ത ഹൈപ്പായിരുന്നു ലഭിച്ചത്. പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയ ചിത്രത്തിന്റെ വരവേൽപ്പുകൾ പക്ഷേ തെറ്റിയില്ല. മികച്ച പ്രേക്ഷക പ്രതികരണം തന്നെയാണ് ‘മിന്നൽ മുരളി’ നേടിയത്.

‘ഗോദ’യ്ക്കു ശേഷം ടൊവീനോ തോമസും ബേസില്‍ ജോസഫും ഒന്നിക്കുന്ന ‘മിന്നൽ മുരളി’, ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്‌സണ്‍ എന്ന യുവാവിന്റെ കഥയാണ് പറയുന്നത്. ടൊവിനോയുടെ കരിയർ ബെസ്റ്റ് ചിത്രമായി മാറിയിരിക്കുകയാണ് ‘മിന്നൽ മുരളി’.

‘മിന്നൽ മുരളി’ ചിത്രത്തെ പ്രശംസിച്ച് നിരവധി താരങ്ങളും സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്ക്‌വെച്ചിരുന്നു. ടോവിനോക്കൊപ്പം അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

‘മിന്നൽ മുരളി’ ചിത്രത്തെ പ്രശംസിച്ച് നിരവധി താരങ്ങളും സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്ക്‌വെച്ചിരുന്നു. ടോവിനോക്കൊപ്പം അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സമീര്‍ താഹിറാണ് ഛായാഗ്രഹണം. സംഗീതം നിർവഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാന്‍. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഡിസംബർ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസിനെത്തിയ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് പുറത്തിറങ്ങിയത്.

cinema pranthan