Cinemapranthan

ഷോയ്ക്കിടയില്‍ ചെയ്തത് എല്ലാം ചൊറിയാൻ വേണ്ടി; സന്തോഷ് പണ്ഡിറ്റിനെതിരെ വീണ്ടും ബിനു അടിമാലി

സന്തോഷ് പണ്ഡിറ്റ് വിവാദത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ബിനുവിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു

ബിനു അടിമാലിയുടെ വാക്കുകള്‍

സ്റ്റാര്‍ മാജിക്കിന്റെ സ്വഭാവത്തെക്കുറിച്ച് വളരെ കൃത്യമായി നമുക്കറിയാം. പുള്ളിക്കാരന്‍ ഒരു കണ്ടന്‍ഡുണ്ടാക്കി വൈറലാക്കാന്‍ വേണ്ടിയാണ് വരുന്നത്. മോശപ്പെട്ട ഒരു വിംഗ് വെച്ചു വന്നു, ചോദിച്ചപ്പോള്‍ എന്നാല്‍ മാത്രമെ നിങ്ങളെന്നെ ചൊറിയുള്ളു എന്നു മറുപടി പറഞ്ഞു. അപ്പോ ചൊറിയാന്‍ വേണ്ടി ഓരോന്ന് സൃഷ്ടിക്കും. പണ്ട് ഫിലോമിന ചേച്ചിയൊക്കെ ഉപയോഗിക്കുന്ന തരത്തിലുള്ള കണ്ണടയൊക്കെ വെച്ച് പുള്ളി വരും, നമ്മള്‍ ഇക്കാര്യങ്ങള്‍ കളിയാക്കണം അതാണ് പുള്ളിയുടെ ഉദ്ദേശം. ഈ കോസ്റ്റിയൂമകളൊക്കെ പുള്ളിയുടെ തന്നിഷ്ടപ്രകാരം ഇടുന്നതാണ്.രമേശ് പിഷാരടിയെ പോലും ചാട്ടയ്ക്ക് അടിച്ചിട്ടുള്ള ഫ്‌ളോറാണ് അത്. പരിപാടിയിലെത്തി ഷൂട്ട് കഴിഞ്ഞ് പെയ്‌മെന്റും സ്വീകരിച്ച് കഴിഞ്ഞ് എപ്പിസോഡ് വരുമ്പോള്‍ മിമിക്രിക്കാര്‍ കൂട്ടമായി നിന്ന് കളിയാക്കിയെന്നും പറഞ്ഞ്. അന്ന് പാട്ടുപാടിയെ സമയത്ത് എന്തെങ്കിലും പ്രശ്‌നം അദ്ദേഹം പറഞ്ഞാല്‍ അത് കട്ട് ചെയ്യും, അങ്ങനെയാണ് അവിടുത്തെ പതിവ്. അവസാനം സംഗതി വേറെ റൂട്ടിലാക്കി.പുള്ളിയെ എന്നെ വടി വെച്ച് തല്ലി. എന്നെ എണീറ്റ് വന്ന് ചീത്ത വിളിച്ചു. ഞാനൊക്കെ വയലന്‍ഡ് മനുഷ്യനാണ്, പക്ഷേ തല്ലിയിട്ട് ഞാനൊന്നും ചെയ്തില്ല. കാരണം എന്നെ പ്രേക്ഷകരെ കാണുന്നുണ്ട്്, ഗുരുതുല്യരായി കാണുന്നവര്‍ നമ്മളെ കാണുന്നുണ്ട്. അങ്ങനെ ഒരു മാനസിക ബുദ്ധിമുട്ടുണ്ടായി. ആളുകള്‍ ചാരിറ്റി ചെയ്യുന്നുവെന്നാണ് പറയുന്നുണ്ട്. ഞാനും ചാരിറ്റി ചെയ്യ്ുന്നുണ്ട്. മലയാളി സിനിമയില്‍ എല്ലാവരും ചെയ്യുന്നുണ്ട്. ഞാനൊരു പൊതിച്ചോറ് തന്ന് അത് വീഡിയോ എടുത്ത് യൂടൂബിലിടുന്നത് ചാരിറ്റിയല്ല, ബിസിനസാണ്.

cinema pranthan