Cinemapranthan

ഭോപ്പാല്‍ ഗ്യാസ് ദുരന്തം: വെബ് സീരീസ് ഒരുക്കാൻ യാഷ് രാജ് ഫിലിംസ്; മുഖ്യവേഷത്തിൽ മാധവൻ

അടുത്ത വര്‍ഷം ഡിസംബര്‍ 2ന് സീരീസ് സംപ്രേഷണം ആരംഭിക്കും.

രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഭോപ്പാൽ ​ഗ്യാസ് ദുരന്തം ആസ്‌പദമാക്കി വെബ് സീരീസ് ഒരുങ്ങുന്നു. ‘ദ റെയില്‍വേ മാന്‍’ എന്ന പേരിലാണ് സീരീസ് ഒരുങ്ങുന്നത്. നടൻ മാധവനാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

ഭോപ്പാല്‍ ദുരന്തത്തില്‍ ആയിരക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ച ഭോപ്പാല്‍ റെയില്‍ സ്റ്റേഷനിലെ ജീവനക്കാരുടെ കഥയാണ് സീരിസിലൂടെ പറയുന്നത്. മാധവനോടൊപ്പം ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബില്‍ ഖാനും ഒരു പ്രധാന വേഷത്തിലെത്തുന്നു. ഗുജറാത്തി, തമിഴ്, മറാത്തി, തെലുങ്ക് സിനിമകളില്‍ ശ്രദ്ധനേടിയ മലയാളിയായ കെ കെ മേനോന്‍ എന്ന കൃഷ്ണ കുമാര്‍ മേനോനും സീരീസില്‍ പ്രധാന വേഷത്തിലുണ്ട്.

ലാണ് സീരീസ് സംവിധാനം ചെയ്യുന്നത്. പ്രമുഖ ഇന്ത്യന്‍ സിനിമ നിര്‍മാണ കമ്പനിയായ യാഷ് രാജ് ഫിലിംസാണ് സീരിസ് ചെയ്യുന്നത്. യാഷ് രാജ് ഫിലിംസിന്റെ സ്ട്രീമിംഗ് വിഭാഗത്തിലെ കമ്പനിയായ വൈആര്‍എഫ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മാണം. ബോപ്പാല്‍ ഗ്യാസ് ദുരന്തത്തില്‍ ജനങ്ങളെ രക്ഷിച്ച് ഹീറോ ആയവരെ കുറിച്ച് വിശ്വസനീയമായി സീരീസ് എടുക്കാനാണ് ആലോചിക്കുന്നത് എന്ന് യാഷ് രാജ് ഫിലിംസ് അധികൃതര്‍ പറയുന്നു. അടുത്ത വര്‍ഷം ഡിസംബര്‍ 2ന് സീരീസ് സംപ്രേഷണം ആരംഭിക്കും.

984 ഡിസംബര്‍ 2 നാണ് ഭോപ്പാല്‍ ഗ്യാസ് ദുരന്തം നടന്നത്. ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. മുപതിനായിരത്തിനടുത്ത് ആള്‍ക്കാര്‍ ഭോപ്പാല്‍ ദുരന്തത്തില്‍ കൊല്ലപ്പെടുകയും രണ്ട് ലക്ഷത്തില്‍പരം നിത്യരോഗികളാകുകയും ചെയ്തുവെന്നാണ് കണക്ക്.

cp-webdesk