Cinemapranthan

പോലീസ് വേഷത്തിൽ വിശാൽ; അഞ്ചു ഭാഷകളിൽ ‘ലാത്തി’: ശ്രദ്ധേയമായി ടൈറ്റിൽ ടീസർ

തമിഴ് നടൻ വിശാലിൻെറ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ ശ്രദ്ധേയമാകുന്നു. ലാത്തി എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം വിശാലിന്റെ കരിയറിലെ 32-ാമത്തെ ചിത്രമാണ്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ടൈറ്റിൽ ടീസർ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സുനൈനയാണ് ചിത്രത്തിൽ വിശാലിൻ്റെ നായിക.

നവാഗതനായ ഏ. വിനോദ് കുമാർ അംവിധാനം ചെയുന്ന ചിത്രം നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ ആണ് നിർമ്മിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. ഒരു പോലീസ് സ്റ്റോറിയാണ് ‘ലാത്തി’.

നടൻ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാം.സി.എസ് ‘ലാത്തി’ യുടെ സംഗീത സംവിധാനവും, ബാലസുബ്രഹ്മണ്യം ഛായഗ്രഹണവും നിർവഹിക്കുന്നു. ദിലീപ് സുബ്ബരായനാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുന്നു.

cp-webdesk