Cinemapranthan

വൈകാതെ കാഴ്ച ലഭിക്കുമെന്ന് അച്ഛൻ; വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തേക്ക്

ഒരു ടെലിവിഷൻ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കാഴ്ച ലഭിക്കുന്നതിന് വേണ്ടി ചികിത്സ നടന്നു കൊണ്ടിരിക്കുന്നതിന്റെ വിവരം വിജയലക്ഷ്മിയുടെ അച്ഛൻ പങ്കുവച്ചത്.

മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം ഒട്ടേറെ അംഗീകാരങ്ങൾ നേടിയ മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. ഇരു കണ്ണുകള്‍ക്കും കാഴ്ച ഇല്ലെങ്കിലും തന്റെ ശബ്ദം കൊണ്ട് ആരധകരുടെ മനസ്സ് കീഴടക്കിയ തരാം കാഴ്ചയുടെ ലോകത്തേക്ക് എത്തുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു ടെലിവിഷൻ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കാഴ്ച ലഭിക്കുന്നതിന് വേണ്ടി ചികിത്സ നടന്നു കൊണ്ടിരിക്കുന്നതിന്റെ വിവരം വിജയലക്ഷ്മിയുടെ അച്ഛൻ പങ്കുവച്ചത്.

കണ്ണിന്റെ കാഴ്ചയ്ക്ക് വേണ്ടി എവിടെയൊക്കെയോ പോയി ട്രീറ്റ്മെന്റ് എടുത്തു എന്നൊക്കെ കേട്ടിരുന്നു. അതിന് വേണ്ടി ഇപ്പോള്‍ ശ്രമിക്കുന്നുണ്ടോ എന്ന് എംജി ശ്രീകുമാറിന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘യുഎസില്‍ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്. ഞരമ്പിന്റേയും ബ്രയിനിന്റേയും കുവപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോള്‍ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്നമാണ് ഇപ്പോഴുള്ളത്. അതിപ്പോള്‍ നമുക്ക് മാറ്റിവെക്കാം, ഇസ്രയേലില്‍ അത് കണ്ടുപിടിച്ചിട്ടുണ്ട്. ആര്‍ടിഫിഷ്യലായിട്ട് റെറ്റിന.

അടുത്ത കൊല്ലം അമേരിക്കയിലേക്ക് പോവണം എന്ന് വിചാരിച്ച് ഇരിക്കുകയാണ്. അവിടെയാണ് ചെയ്യാനിരിക്കുന്നതെന്ന് അച്ഛന്‍ പറയുന്നു. ഈ ലോകം ഇനി കാണണം സംഗീതം ഗന്ധത്തിലൂടെ മനസ്സിലാക്കുന്ന വിജി തീര്‍ച്ചയായും ഈ ലോകത്തെ കാണണമെന്ന് എംജി പറഞ്ഞപ്പോള്‍ ഒരു ഹോപ് വന്നിട്ടുണ്ടെന്നായിരുന്നു അച്ഛന്റെ മറുപടി. ഹോപ്പല്ല അത് സംഭവിക്കും. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് മുന്നോട്ട് പോവുകയാണ്. വെളിച്ചമൊക്കെ ഇപ്പോള്‍ കാണാനാവുന്നുണ്ടെന്ന് ഇരുവരും പറയുന്നു. കാഴ്ച ശക്തി കിട്ടുമ്പോള്‍ ആരെയാണ് ആദ്യം കാണാനാഗ്രഹിക്കുന്നതെന്ന ചോദിച്ചപ്പോള്‍ അച്ഛനേയും അമ്മയേയും ഭഗവാനെയും പിന്നെ ഗുരുക്കന്‍മാരെയും എന്നായിരുന്നു വിജയലക്ഷ്മിയുടെ മറുപടി.

cinema pranthan