Cinemapranthan

രജനീകാന്ത് ആശുപത്രിയില്‍: പതിവ് പരിശോധനയെന്ന് ബന്ധുക്കള്‍

അദ്ദേഹത്തിൻറെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

തമിഴ് സൂപ്പർ താരം രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് രജനീകാന്ത് ആശുപത്രിയിലെത്തിയത്. പതിവ് പരിശോധനയ്ക്കായാണ് രജനീകാന്ത് ആശുപത്രിയിലെത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു. അദ്ദേഹത്തിൻറെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

70കാരനായ താരത്തെ കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ അപോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസംമുട്ടലിനെയും രക്തസമ്മർദത്തിലെ വ്യതിയാനത്തെയും തുടർന്നായിരുന്നു അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

cp-webdesk