Cinemapranthan

ഇരട്ട വേഷത്തിൽ സൂര്യ; സിരുത്തൈ ശിവക്കൊപ്പം പുതിയ ചിത്രം?

സുര്യയുമായി സിനിമയുടെ കഥ സംസാരിച്ചു എന്നും മറ്റു പ്രീ- പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചതായും പ്രമുഖ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒട്ടേറെ മാസ്സ് സിനിമകൾ ഒരുക്കിയ സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. സുര്യയുമായി സിനിമയുടെ കഥ സംസാരിച്ചു എന്നും മറ്റു പ്രീ- പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചതായും പ്രമുഖ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൽ സൂര്യ ഇരട്ട വേഷത്തിൽ ആണ് എത്തുന്നതെന്നും സിരുത്തൈ ശിവയുടെ മുൻ ചിത്രങ്ങളായ വിശ്വാസം, അണ്ണാത്തെ എന്നിവയുടെ കാദ്ധ്യായംയായി സാമ്യം ഉള്ള ചിത്രമായിരിക്കും പുതിയത് എന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

അതേസമയം സൂര്യ നായകനായ ജയ് ഭീം കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തു. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ എത്തിയത്.സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണികണ്ഠനാണ് രചന. മണികണ്ഠന്‍ ചിത്രത്തില്‍ പ്രധാന കഥാപ്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തില്‍ നിന്ന് രജിഷയ്ക്ക് ഒപ്പം ലിജോമോള്‍ ജോസും താര നിരയിലുണ്ട്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, ആക്ഷന്‍ കോറിയോഗ്രാഫി അന്‍ബറിബ്.

cp-webdesk