Cinemapranthan

‘ഐ ലവ്​ യു’: ആര്യൻ ഖാന്​ ജാമ്യം ലഭിച്ചതിന്​ പിന്നാലെ സുഹാനയുടെ പോസ്റ്റ്

ആര്യൻ ഖാന്​ ജാമ്യം ലഭിച്ചതിന്​ പിന്നാലെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച്​ സഹോദരി സുഹാന ഖാൻ. ​ ഷാ​രൂഖ്​ ഖാനും ആര്യനും ഒപ്പമുള്ള ചിത്രങ്ങളാണ്​ സുഹാന ഇൻസ്​റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്​. ‘ഐ ലവ്​ യു’ എന്ന തലകെട്ടയോടെയാണ് സഹോദരനോടുള്ള സ്​നേഹം സുഹാന പങ്കുവെച്ചത്. കുട്ടിക്കാലത്തെ നാല് ചിത്രങ്ങളാണ് സുഹാന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്​.

26 ദിവസമായി ആർതർ റോഡ്​ ജയിലിലായിരുന്നു ആര്യൻ. സു​ഹൃ​ത്ത് അ​ർ​ബാ​സ് മ​ർ​ച്ച​ൻ​റി​നും മോ​ഡ​ൽ മൂ​ൺ​മൂ​ൺ ധ​മേ​ച്ച​ക്കും ബോം​ബെ ഹൈ​കോ​ട​തി ജാ​മ്യം ന​ൽ​കി. ഒ​റ്റ​വാ​ക്കി​ൽ ജാ​മ്യം അ​നു​വ​ദി​ച്ച ജ​സ്​​റ്റി​സ് നി​തി​ൻ സാം​ബ്രെ​യു​ടെ സിം​ഗി​ൾ​ബെ​ഞ്ച് പൂ​ർ​ണ ഉ​ത്ത​ര​വ് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് പു​റ​ത്തു​വി​ടും. വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പ്​ ഉ​ത്ത​ര​വ് കൈ​പ്പ​റ്റാ​നാ​യാ​ൽ വെ​ള്ളി​യാ​ഴ്ച ആ​ര്യ​ന്​ ജ​യി​ൽ മോചിതനാ​കാം. അ​ല്ലെ​ങ്കി​ൽ ശ​നി​യാ​ഴ്ച വ​രെ കാ​ത്തി​രി​ക്ക​ണം.

cp-webdesk