Cinemapranthan

ദാസേട്ടന് പിറന്നാളാശംസകള്‍ പോസ്റ്റ്; അബദ്ധം മനസിലാക്കാതെ സുബി: ഒന്നുമറിയാതെ പോസ്റ്റ് ഇടുന്നതു കഷ്ട്ടമെന്ന് സോഷ്യൽ മീഡിയ

യേശുദാസ് മലയാള സിനിമാ സംഗീത ലോകത്ത് എത്തിയിട്ട് 60 വര്‍ഷം പൂർത്തിയാക്കുന്ന സാഹചര്യത്തിലായിരുന്നു താരത്തിന്റെ ഈ പോസ്റ്റ്

അവതാരകയും നടിയുമായ സുബി സുരേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ചർച്ചയാകുന്നു. ‘ദാസേട്ടന് പിറന്നാളാശംസകള്‍’ എന്ന തലക്കെട്ടോടെ ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു. എന്നാൽ യേശുദാസ് മലയാള സിനിമാ സംഗീത ലോകത്ത് എത്തിയിട്ട് 60 വര്‍ഷം പൂർത്തിയാക്കുന്ന സാഹചര്യത്തിലായിരുന്നു താരത്തിന്റെ ഈ പോസ്റ്റ്.

പോസ്റ്റിന് പിന്നാലെ ഒട്ടേറെ കമന്റുകളാണ് നിരവധി പേരിൽ നിന്ന് വന്നിരിക്കുന്നത്. ദാസേട്ടനല്ല… ഗന്ധര്‍വ്വ ഗാനത്തിന്, പോസ്റ്റ് മുക്കിക്കോ വേഗം, മലയാള സിനിമയില്‍ അല്ലെങ്കില്‍ മലയാളിയുടെ ചെവിയില്‍ ഈ നാദ വിസ്മയം പതിച്ചിട്ട് ഇന്നേക്ക് 60 വര്‍ഷം തികയുന്നു. സിനിമ മേഖലയില്‍ ഉള്ള ആള് തന്നെ ഇതുപോലെ ഒന്നും അറിയാതെ പോസ്റ്റ് ഇടുന്നതു കഷ്ടമാണ്, തുടങ്ങി ഒട്ടേറെ കമന്റുളാണ് പോസ്റ്റിന് താഴെ വന്നിട്ടുള്ളത്.

യേശുദാസ് മലയാള സിനിമാ സംഗീത ലോകത്ത് എത്തിയിട്ട് 60 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 21-ാം വയസ്സില്‍ കാല്‍പാടുകള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ആദ്യമായി ഒരു പാട്ട് പാടുന്നത്.

cp-webdesk