Cinemapranthan

സ്ക്വിഡ് ​ഗെയിം ഉത്തരകൊറിയയില്‍ എത്തിച്ചു; വധശിക്ഷ വിധിച്ച് കിം: വിദ്യാർത്ഥികൾക്ക് അഞ്ച് വർഷം തടവ്

യം ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് ഇയാളെ വെടിവച്ചു കൊന്നുവെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നെറ്റ്ഫ്ലിക്സിലൂടെ ലോകത്തെമ്പാടും ആരാധകരെ സൃഷ്ടിച്ച സീരിസ് ആണ് സ്ക്വിഡ് ​ഗെയിം. ഒട്ടേറ തരത്തിൽ വാർത്തകളിൽ ഇടം നേടിയ സീരീസ് വീണ്ടും ചർച്ചയാവുകയാണ്. സ്ക്വിഡ് ഗെയിമിന്റെ കോപ്പികള്‍ രാജ്യത്ത് എത്തിച്ചയാളെ ഉത്തരകൊറിയയില്‍ വധശിക്ഷയ്ക്ക് വിധിച്ചതായി ആണ് റിപ്പോര്‍ട്ട്. ചൈന വഴി നെറ്റ്ഫ്ലിക്സ് സീരിസിന്‍റെ കോപ്പികൾ ഉത്തരകൊറിയയിൽവിറ്റതിനാണ് രാജ്യത്തെ ഒരു പൗരനെ വധശിക്ഷയ്ക്ക് വിധിച്ചതായി ഫ്രീ റേഡിയോ ഏഷ്യ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളില്‍ നിന്നും വാങ്ങി സ്വിക്ഡ് ​ഗെയിം കണ്ടവരെ ജയിൽ ശിക്ഷയ്ക്കും നിർബന്ധിത തൊഴില്‍ എടുക്കാനുള്ള ശിക്ഷയ്ക്കും വിധിച്ചയായും പറയപ്പെടുന്നു.

അതേസമയം ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് ഇയാളെ വെടിവച്ചു കൊന്നുവെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാൽ ഉത്തരകൊറിയയില്‍ നിന്നും ഔദ്യോഗികമായി ഈ സംഭവത്തില്‍ സ്ഥിരീകരണമൊന്നും നൽികിയട്ടില്ല. ചൈനയിൽ നിന്നാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ സ്ക്വിഡ് ​ഗെയമിന്റെ പകർപ്പ് എത്തിച്ചത് എന്നാണ് കൊറിയന്‍ അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ അതിർത്തി അ‌ടച്ചിരിക്കുന്നതിൽ ഇത് എങ്ങനെ രാജ്യത്ത് എത്തി എന്നതില്‍ ഗൌരവമായ അന്വേഷണം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

സ്വിക്ഡ് ​ഗെയിം സീരിസ് പെൻഡ്രൈവിൽ കയറ്റിയതിന് ഒരു വിദ്യാർത്ഥിക്ക് ജീവപരന്ത്യം തടവ് ശിക്ഷയാണ് വിധിച്ചത് എന്നാണ് റിപ്പോര്‍ട്ട്, ഈ വിദ്യാര്‍ത്ഥിയില്‍ നിന്നും സീരീസ് കണ്ട ആറ് വിദ്യാർത്ഥികൾക്ക് അഞ്ച് വർഷം തടവാണ് വിധിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം തിരിച്ചറിയാതിരുന്ന സ്കൂൾ അധികൃതർക്ക് ശിക്ഷയായി ഖനികളിൽ നിർബന്ധിത ജോലി എന്ന ശിക്ഷയും നല്‍കിയിട്ടുണ്ട്.

Squid Game S1

വൈദേശിക സ്വധീനം കുറയ്ക്കാന്‍ അടുത്തി‌ടെ ഉത്തരകൊറിയയിൽ കൊണ്ടുവന്ന പുതിയ നിയമപ്രകാരമാണ് സ്ക്വിഡ് ഗെയിം പ്രചരിപ്പിച്ചയാള്‍ക്കും, കണ്ടവര്‍ക്കെതിരെയും നടപടി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ നിയമപ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന്, പ്രത്യേകിച്ച് യുഎസ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സിനിമയും മറ്റും കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്.

കൊറിയൻ സർവൈവൽ ത്രില്ലർ ആയ ‘സ്ക്വിഡ് ഗെയിം’ ലോകത്താകമാനം ഉണ്ടാക്കിയ തരംഗം ഇതുവരെയും അവസാനിച്ചിട്ടില്ല എന്ന് തന്നെ പറയാം. നെറ്റ്ഫ്ളിക്സിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ഷോ ആയ ‘സ്ക്വിഡ് ഗെയിം സ്ട്രീമിംഗ് തുടങ്ങിയത് മുതല്‍ 90 രാജ്യങ്ങളില്‍ ടോപ് വണ്‍ സ്ഥാനത്ത് തുടരുകയാണ്. 31 ഭാഷകളില്‍ സബ് ടൈറ്റിലും 13 ഡബ്ബിംഗ് പതിപ്പുകളുമാണ് സ്ക്വിഡ് ഗെയിമിനുള്ളത്. സെപ്തംബര്‍ 17നാണ് സ്‌ക്വിഡ് ഗെയിം ആദ്യ സീസണ്‍ പുറത്തിറങ്ങിയത്. ഹ്വാങ്ങ് ഡോങ്ങ് ഹ്യുകാണ് സീരീസിന്റെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്.

അതേസമയം സീരീസിന്റെ രചയിതാവും സംവിധായകനുമായ ഹ്വാങ് ഡോംഗ് ഹ്യുക് ‘സ്ക്വിഡ് ഗെയിം’ രണ്ടാം ഭാഗം എത്തുമെന്ന് ഉറപ്പു നൽകിയിരുന്നു. അതേ സമയം രണ്ടാം ഭാഗത്തിനുവേണ്ടി തങ്ങള്‍ സമ്മര്‍ദ്ദങ്ങളൊന്നും നേരിട്ടില്ലെന്നും, പകരം വലിയ ഡിമാന്‍റും സ്നേഹവുമാണ് ഉണ്ടായതെന്നും ഹ്വാങ് ഡോംഗ് ഹ്യുക് പറഞ്ഞു. സെപ്റ്റംബര്‍ 17നാണ് സ്ക്വിഡ് ഗെയിം നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. നെറ്റ്ഫ്ലിക്സ് റിലീസുകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ‘സ്‌ക്വിഡ് ഗെയിമിന്’, നെറ്റ്ഫ്ലിക്സിന്റെ ഒരു സീരീസിനും ഇത് വരെ കിട്ടാത്ത സ്വീകാര്യതയാണ് ലഭിച്ചത്.

456 പേർ പങ്കെടുക്കുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണ് സ്‌ക്വിഡ് ഗെയിം. ജീവിതത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് എത്തുന്ന വിവിധ പ്രായത്തിലുള്ളവർ പങ്കെടുക്കുന്ന ഈ ഗെയിം നടക്കുന്നത് സിയോളിൽ ആണ്. വലിയൊരു തുകക്ക് വേണ്ടി കുട്ടികളുടെ ഗെയിമിന്റെ മാതൃകയിൽ ഈ ഗെയിം നടത്തുന്നത്. മരണം ശിക്ഷയായി കൊടുത്തു കൊണ്ട് നടക്കുന്ന ഗെയിമിൽ അവസാനമെത്തുന്ന ആൾ ആയിരിക്കും വിജയത്തുക നേടുന്നത്.

cinema pranthan