അന്താരാഷ്ട്ര തലത്തിൽ ഒട്ടേറെ ആരാധകരുള്ള ഹോളിവുഡ് ചിത്രമാണ് സ്പൈഡർമാൻ. ചിത്രത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ‘സ്പൈഡര്മാൻ: നോ വേ ഹോം’ റിലീസിന് ഒരുങ്ങുകയാണ്. ഡിസംബര്‍ 17നാണ് ചിത്രം യു എസ് അടക്കമുള്ള രാജ്യങ്ങളിൽ പ്രദർശനത്തിന് എത്തുന്നത്. എന്നാൽ ഇന്ത്യയിൽ ചിത്രം ഒരു ദിവസം മുന്നേ എത്തുമെന്നാണ് ഇപ്പോൾ ലാദ്യമാകുന്ന റിപോർട്ടുകൾ
ടോം ഹോളണ്ട് തന്നെയാണ് ഇത്തവണ സ്പൈഡര്‍മാനായി വേഷമിടുന്നത്. ‘സ്പൈഡര്മാൻ നോ വേ ഹോമി’ന്റെ ഓരോ ലൊക്കേഷൻ സ്റ്റില്ലുകളും പോസ്റ്ററുകളും ഓണ്‍ലൈനില്‍ ഏറെ വൈറലായിരുന്നു. ജോണ്‍ വാട്സ് സംവിധാനം ചെയ്യുന്ന’സ്പൈഡര്മാൻ: നോ വേ ഹോം’ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുക.
#SpiderManNoWayHome to release one day early in #India
— Ramesh Bala (@rameshlaus) November 29, 2021
On Dec 16th..
In English, Hindi, Tamil and Telugu..@SonyPicsIndia pic.twitter.com/dVP94YP7Tu
പഴയ ചിത്രങ്ങളിലെ സൂപ്പർ വില്ലന്മാർ ഒരുമിക്കുന്ന ചിത്രത്തിൽ പുതിയ സ്പൈഡർമാനായ ടോം ഹോളണ്ടിനൊപ്പം ആദ്യ സ്പൈഡർമാൻ സിനിമകളിൽ അഭിനയിച്ച ടോബി മഗ്വയറും അമേസിംഗ് സ്പൈഡർമാൻ സിനിമകളിലെ താരം ആൻഡ്രൂ ഗാർഫീൽഡും ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകളെ നിഷേധിച്ച് ഗാർഫീൽഡ് എത്തിയത് ആരാധകരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

സ്പൈഡർമാൻ യൂണിവേഴ്സിലെ വില്ലന്മാരെല്ലാം തിരികെ വരുന്നതാണ് ‘സ്പൈഡർമാൻ നോ വേ ഹോമി’ൻ്റെ ട്രെയിലറിൽ കണ്ടത്. ഗ്രീൻ ഗോബ്ലിൻ, ഒട്ടോ ഒക്റ്റേവിയസ്, സാൻഡ്മാൻ, ഇലക്ട്രോ, ദി ലിസാർഡ് എന്നിവരൊക്കെ ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് മൂന്ന് സ്പൈഡർമാനും ഈ സിനിമയിൽ ഒന്നിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നത്.

മാര്‍വല്‍ സ്റ്റുഡിയോസും കൊളംബിയ പിക്ചേഴ്സും ഒരുമിച്ചാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സൂപ്പര്‍ ഹീറോ കഥാപാത്രമായ സ്പൈഡര്മാൻ ഇനി വെള്ളിത്തിരിയിലെത്തുമോയെന്ന് ആരാധകര്‍ക്ക് ഒരിടയ്ക്ക് ആശങ്കയുണ്ടായിരുന്നു. സോണിയും മാര്‍വല്‍ സ്റ്റുഡിയോസും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്നായിരുന്നു സ്പൈഡര്‍മാന്റെ കാര്യത്തില്‍ ആശങ്കവന്നത്. സോണി പിക്ചേഴ്സ് റിലീസിംഗാണ് വിതരണം.

എന്നാല്‍ ഇരു കമ്പനികളും പുതിയ ധാരണയുണ്ടാക്കിയതോടെയാണ് സ്പൈഡര്മാൻ വീണ്ടും വരാൻ വഴിയൊരുങ്ങിയത്. സ്പൈഡര്‍മാന്റെ കാമുകി കഥാപാത്രമായി ‘സ്പൈഡര്മാൻ: നോ വേ ഹോമി’ലും സെൻഡേയ തന്നെ എത്തുന്നു. സ്പൈഡര്മാൻ ഫാര്‍ ഫ്രം, സ്പൈഡര്മാൻ- ഹോം കമിംഗ് എന്നിവയാണ് ഇതിനു മുമ്പ് ഇറങ്ങിയ ടോം ഹോളണ്ട് സ്പൈഡര്മാൻ സിനിമകള്‍.