Cinemapranthan

താനും കടുത്ത ഫെമിനിസ്റ്റ് തന്നെയാണ്; ആ തമാശയില്‍ ഖേദമുണ്ട്; സൈനയോട് മാപ്പുപറഞ്ഞ് സിദ്ധാര്‍ത്ഥ്

ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് രണ്ട് ദിവസം മുമ്പ് നടത്തിയ പരാമർശത്തിൽ നടൻ ഖേദപ്രകടനം നടത്തിയിരിക്കുന്നത്

ട്വീറ്റ് വിവാദത്തിൽ ബാഡ്മിന്റൺ താരം സൈനാ നേവാളിനോട് മാപ്പ് പറഞ്ഞ് നടൻ സിദ്ധാർത്ഥ്. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് രണ്ട് ദിവസം മുമ്പ് നടത്തിയ പരാമർശത്തിൽ നടൻ ഖേദപ്രകടനം നടത്തിയിരിക്കുന്നത്. താനെഴുതിയ മോശം തമാശയ്ക്ക് മാപ്പുപറയാനാഗ്രഹിക്കുന്നു. താനും കടുത്ത ഫെമിനിസ്റ്റ് തന്നെയാണെന്നും. ഒരു സ്ത്രീയെന്ന നിലയിൽ സൈനയെ ആക്രമിക്കാനുള്ള ഉദ്ദേശമില്ലായിരുന്നെന്നും സിദ്ധാർഥ് ട്വീറ്റ് ചെയ്യുന്നു.

നിരവധി പേർ ആരോപിക്കുന്ന തരത്തിലുള്ള ദുരുദ്ദേശങ്ങളൊന്നും ആ ട്വീറ്റിൽ ഇല്ലായിരുന്നു. താനും കടുത്ത ഫെമിനിസ്റ്റ് തന്നെയാണ്. ഒരു സ്ത്രീയെന്ന നിലയിൽ സൈനയെ ആക്രമിക്കാനുള്ള ഉദ്ദേശമില്ലായിരുന്നു. ഈ പ്രശ്‌നം അവസാനിപ്പിക്കാം. ഈ കത്ത് സ്വീകരിക്കുമെന്ന് കരുതുന്നുവെന്നും സൈന എന്നും തന്റെ ചാമ്പ്യൻ ആയിരിക്കുമെന്നും സിദ്ധാർത്ഥ് ട്വിറ്ററിൽ പങ്കുവെച്ച കത്തിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതീവസുരക്ഷാ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്പുരിൽ കർഷകർ തടഞ്ഞസംഭവത്തിൽ സൈന ട്വീറ്റ് ചെയ്തിരുന്നു. സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത ഒരു രാജ്യം എങ്ങനെയാണ് സുരക്ഷിതമാണെന്ന് അവകാശപ്പെടുകയെന്നായിരുന്നു സൈന ട്വീറ്റ് ചെയ്തത്. ഒരുകൂട്ടം ഭീരുക്കളായ അരാജകവാദികൾ നടത്തിയ ആക്രമണത്തെ കടുത്തഭാഷയിൽ അപലപിക്കുന്നുവെന്നും അവർ എഴുതിയിരുന്നു.

ഈ ട്വീറ്റിന് സിദ്ധാർത്ഥ് കുറിച്ച മറുപടിയിലെ ഒരു വാക്കാണ് വിവാദങ്ങൾക്ക് കാരണമായത്.

വ്യാപകമായ പ്രതിഷേധമാണ് ഇതേത്തുടർന്ന് സിദ്ധാർത്ഥിനെതിരെ ഉയർന്നുവന്നത്. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ, നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ, ബാഡ്മിന്റൺ താരവും സൈനയുടെ ഭർത്താവുമായ പി. കശ്യപ് തുടങ്ങി നിരവധി പേർ പ്രതിഷേധവുമായെത്തി. വനിതാ കമ്മീഷൻ സിദ്ധാർത്ഥിനെതിരെ സ്വമേധയാ കേസും രജിസ്റ്റർ ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതീവസുരക്ഷാ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്പുരിൽ കർഷകർ തടഞ്ഞസംഭവത്തിൽ സൈന ട്വീറ്റ് ചെയ്തിരുന്നു. സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത ഒരു രാജ്യം എങ്ങനെയാണ് സുരക്ഷിതമാണെന്ന് അവകാശപ്പെടുകയെന്നായിരുന്നു സൈന ട്വീറ്റ് ചെയ്തത്. ഒരുകൂട്ടം ഭീരുക്കളായ അരാജകവാദികൾ നടത്തിയ ആക്രമണത്തെ കടുത്തഭാഷയിൽ അപലപിക്കുന്നുവെന്നും അവർ എഴുതിയിരുന്നു.

cinema pranthan