Cinemapranthan

‘ആദ്യം തീരുമാനിച്ചത് രഘുവരനെ’; ജോൺ ഹോനായിയായി റിസ ബാവ എത്തിയത് ഇങ്ങനെ: സിദ്ദിഖ് പറയുന്നു

“രിസയ്ക്കു വില്ലനാകാൻ താൽപര്യക്കുറവ്. അദ്ദേഹം ഡോ.പശുപതിയിലെ നായകവേഷം െചയ്തു നിൽക്കുന്ന സമയമാണ്. വില്ലനാകുന്നതു തിരിച്ചടിയാകുമോ എന്നായിരുന്നു ആശങ്ക.”

റിസ ബാവായുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായി. എന്നാൽ ഈ കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചിരുന്നതു നടൻ രഘുവരനെയായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ സിദ്ദിഖ്. മനോരമ ഓൺലൈനിലൂടെ റിസ ബാവയെ അനുസ്മരിച്ചുള്ള ലേഖനത്തിൽ ആണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

ജോൺ ഹോനായിയായി ആദ്യം നിശ്ചയിച്ചിരുന്നത് രഘുവരനെ ആയിരുന്നണെന്നും, പക്ഷേ, അദ്ദേഹം വിദേശത്ത് ഏതോ ചിത്രവുമായി ബന്ധപ്പെട്ടു കുടുങ്ങിപ്പോവുകയായിരുന്നെന്നും സിദ്ദിഖ് പറയുന്നു. പിന്നീട് കലാഭവൻ അൻസാർ ആണ് റിസബാവയുമായി എത്തിയതെന്നും, പക്ഷെ അദ്ദേഹത്തിന് വില്ലൻ വേഷം ചെയ്യാൻ ആദ്യം താൽപര്യമില്ലായിരുന്നെന്നും അദ്ദേഹം ഓർമ്മിക്കുന്നു.

“രിസയ്ക്കു വില്ലനാകാൻ താൽപര്യക്കുറവ്. അദ്ദേഹം ഡോ.പശുപതിയിലെ നായകവേഷം െചയ്തു നിൽക്കുന്ന സമയമാണ്. വില്ലനാകുന്നതു തിരിച്ചടിയാകുമോ എന്നായിരുന്നു ആശങ്ക.” സിദ്ദിഖ് പറഞ്ഞു.

പക്ഷേ, ഞങ്ങൾ കഥയും കഥാപാത്രവും വിശദീകരിച്ചപ്പോൾ ഇഷ്ടമായി. പക്ഷേ, ‘ഞാൻ ചെയ്താൽ നന്നാകുമോ’ എന്നായി അദ്ദേഹത്തിന്റെ സംശയം. ഞങ്ങൾ ഒരു പാർലറിൽ കൊണ്ടുപോയി അദ്ദേഹത്തിന്റെ മുടി നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ വെട്ടി, ചെയിൻ കൊളുത്തിയിട്ട കണ്ണട വച്ചു, മേക്കപ്പിട്ടു, റിച്ച് ആയ കോസ്റ്റ്യൂം കൊടുത്തു. കണ്ണാടിക്കു മുന്നിൽ കൊണ്ടു നിർത്തിയപ്പോൾ അദ്ദേഹം അമ്പരന്നു: ‘‘ശരിക്കും വേറെ ആളെപ്പോലെയുണ്ടല്ലോ’’. അപ്പോൾ, ഞങ്ങൾ പറഞ്ഞു: ‘‘ആ വേറെ ആളെപ്പോലെ അഭിനയിച്ചാൽ മതി.’’ അദ്ദേഹം കൂട്ടിച്ചേർത്തു

cp-webdesk