Cinemapranthan

ഏഴ് മില്യണ്‍ കാഴ്ച്ചക്കാരുമായി ബോസ്സിന്റെ മാസ്സ് ഇൻട്രോ

അജയ് വാസുദേവിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ചിത്രമാണ് ഷൈലോക്ക്. 50 കോടി ക്ലബില്‍ കടന്ന ചിത്രം മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. യു ട്യൂബില്‍ തരംഗമായ ബോസിന്‍റെ ഇന്‍ട്രോ രംഗം ഇതുവരെ കണ്ടത് ഏഴ് മില്യണിലധികം കാഴ്ചക്കാരാണ്.

2020 ഏപ്രില്‍ 16ന് ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് വീഡിയോ യു ട്യൂബില്‍ അപ്‍ലോഡ് ചെയ്തത്. 70,000ല്‍ ഏറെ ലൈക്കുകളും മൂവായിരത്തിലേറെ കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.മമ്മൂട്ടിയെ കൂടാതെ തമിഴ് നടന്‍ രാജ് കിരണ്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മീന, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍ എന്നിങ്ങനെ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. നവാഗതരായ അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

cp-webdesk