Cinemapranthan

അമ്മയായ സന്തോഷം പങ്കുവച്ച് ശ്രീയ ശരണ്‍; അമ്പരന്ന് ആരാധകർ: വൈറൽ വീഡിയോ

അമ്മയായ സന്തോഷം പങ്കുവച്ച് നടി ശ്രീയ ശരണ്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വൈറൽ. ഭര്‍ത്താവ് ആന്ദ്രേ കൊശ്ചീവിനും മകള്‍ക്കുമൊപ്പമുള്ള വിഡിയോ ആണ് താരം പങ്കുവെച്ചത്. കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായിരുന്ന സമയത്തെ ക്വാറന്റീനിനിടെയാണ് ശ്രേയ അമ്മയാകുന്നത്. ഇക്കാര്യം ഒരുവർഷത്തോളമായി ആരാധകരിൽ നിന്നും മറച്ചു വച്ചിരിക്കുകയായിരുന്നു ഇരുവരും.

2020-ല്‍ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണിതെന്ന് ശ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 2018 ലായിരുന്നു ശ്രീയയും റഷ്യന്‍ ടെന്നീസ് താരം കൊശ്ചീവും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ബാർസിലോനയിലായിരുന്നു ഇരുവരും.

cp-webdesk