Cinemapranthan

‘സത്യൻറെ സിനിമയിൽ ഞാൻ അഭിനയിച്ചിട്ട് 14 വർഷങ്ങളായി’: നെടുമുടി വേണുവുമായി വർഷങ്ങൾ നീണ്ടുനിന്ന പിണക്കത്തെക്കുറിച്ച് സത്യൻ അന്തിക്കാട്

അന്തരിച്ച പ്രശസ്ത നടൻ നെടുമുടിവേണുവുമായി വർഷങ്ങൾ നീണ്ടുനിന്ന പിണക്കത്തെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ സത്യൻ അന്തിക്കാട്. അദ്ദേഹം സംവിധാനം നിർവഹിച്ച് അമേരിക്കയിൽ വച്ച് ഷൂട്ട് ചെയ്ത ഒരു സിനിമയുടെ ഭാഗമാവാൻ നെടുമുടി വേണുവിനെ ക്ഷണിച്ചിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ ചില അസൗകര്യങ്ങൾ കാരണം അദ്ദേഹത്തിന് സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞില്ല. അദ്ദേഹം വരാത്തതിനെത്തുടർന്ന് കഥയിൽ വരെ മാറ്റങ്ങൾ വരുത്തേണ്ടി വന്നു എന്നും ഇതിൻറെ പേരിൽ താൻ ഒരുപാട് കാലം അദ്ദേഹവുമായി പിണങ്ങിയിരുന്നു എന്നും സത്യൻ അന്തിക്കാട് പറയുന്നു. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

‘ഞാൻ കുറേനാളത്തേക്ക് അദ്ദേഹത്തെ വിളിച്ചില്ല. എത്രനാൾ വൈകി എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഒരു സംസ്ഥാന ചലച്ചിത്ര അവാർഡ് ചടങ്ങിനെത്തിയ വേണു എൻറെ അടുത്തുവന്നു. സത്യൻറെ സിനിമയിൽ ഞാൻ അഭിനയിച്ചിട്ട് 14 വർഷങ്ങളായി എന്ന് പറഞ്ഞു.’ഒരാളെ കൊന്നാൽ 12 വർഷമേയുള്ളൂ ശിക്ഷ. എൻറെ ശിക്ഷ കഴിയാറായോ’ എന്ന് തമാശയായി ചോദിച്ചു’. അടുത്ത സിനിമ മുതൽ വേണു വീണ്ടും എൻറെ കൂടെയുണ്ടായിരുന്നു. ‘വീണ്ടും ചില വീട്ടുകാര്യങ്ങളി’ൽ അരവിന്ദൻ എന്ന കഥാപാത്രമായി, ‘ഭാഗ്യദേവത’യിലെ സദാനന്ദൻ പിള്ളയായി’. സത്യൻ അന്തിക്കാട് പറയുന്നു

cp-webdesk