Cinemapranthan

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം: സാമന്ത പറയുന്നു

2022ൽ കൂടുതൽ റൊമാന്റിക് ആകുന്നത് പോലുള്ള കാര്യങ്ങളും ചെക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവാഹ മോചന വാർത്തകൾക്ക് ശേഷം നദി സാമന്ത പലതരത്തിൽ വർത്തകയിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ജീവിത പങ്കാളിയെ കുറിച്ച് നടി പങ്കുവെച്ച വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

സാമന്ത റൂത്ത് പ്രഭു 2022ലേക്കുള്ള കാര്യങ്ങളുടെ ലിസ്റ്റ് പങ്കിട്ടിരുന്നു. ആ ലിസ്റ്റിലെ ചില തീരുമാനങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നാണ് സാമന്ത മുന്നറിയിപ്പ് നൽകുന്നത്.

‘ജീവിതത്തിലെ തൊണ്ണൂറ് ശതമാനം സന്തോഷവും ദുരിതവും നമ്മുടെ ജീവിത പങ്കാളിയെ ആശ്രയിച്ചിരിക്കുന്നതിനാൽ നമ്മുടെ പങ്കാളിയെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണം’ സാമന്ത കുറിച്ചു. 2022ൽ കൂടുതൽ റൊമാന്റിക് ആകുന്നത് പോലുള്ള കാര്യങ്ങളും ചെക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘ആളുകൾക്ക് രണ്ടാമതൊരു അവസരം നൽകുന്നത് ശരിയാണെങ്കിലും ഒരാൾക്ക് മൂന്നാമതൊരു അവസരം നൽകണം. ഇവ തീർച്ചയായും ജ്ഞാനത്തിന്റെ മുത്തുകളാണ്. ബന്ധങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താനാകും’ സാമന്ത സോഷ്യൽ മീഡിയയിൽ കുറിച്ചു

നാ​ഗചൈതന്യയുമായുള്ള വേർപിരിയലിന് ശേഷം തനിക്ക് പിന്തുണ നൽകിയ ആരാധകർക്ക് നന്ദി അറിയിച്ച് സാമന്ത എത്തിയിരുന്നു. അടുത്തിടെയാണ് സാമന്ത അഭിനയിച്ച പുഷ്പ തിയേറ്ററുകളിലെത്തിയത്. പുഷ്പയിലെ സാമിന്റെ ഐറ്റം ഡാൻസ് വലിയ ഹിറ്റായിരുന്നു.

ഏഴ് വർഷത്തിലധികം പ്രണയിച്ച ശേഷമാണ് സാമന്തയും നാ​ഗചൈതന്യയും വിവാഹിതരാകാൻ തീരുമാനിച്ചത്. ആരാധകർക്കിടയിൽ ചായ്സാം എന്ന പേരിലായിരുന്നു ഈ താരജോഡി അറിയപ്പെട്ടിരുന്നത്. വലിയൊരു ഫാൻ ഫോളോയിങ് ചായ്സാം ജോഡിക്കുണ്ടായിരുന്നു. ആഘോഷപൂർവം ആരും കൊതിക്കുന്ന സ്വപ്ന വിവാഹമായിരുന്നു ഇരുവരുടേതും.

Samantha Latest photo

വിവാഹ ജീവിതം നാലാം വർഷത്തിലേക്ക് കടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇരുവരും തങ്ങൾ പിരിയാൻ പോവുകയാണെന്ന് സോഷ്യൽമീഡിയ വഴി അറിയിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത വാർത്തയായിരുന്നു എന്നതിനാൽ തന്നെ ആരാധകർക്കും ചായ്സാം വേർപിരിയൽ വലിയ ആഘാതമായി. ഇരുവരും വിവാഹമോചിതരാകാൻ പോവുകയാണെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ നാ​ഗ ചൈതന്യയും സാമന്തയും ഇപ്പോൾ സ്വര ചേർച്ചയിലല്ലെന്നും ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്നെല്ലാം ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ​ഗോസിപ്പുകൾ വ്യാപകമായി പ്രചരിക്കുമ്പോഴും ആരാധകർ പ്രാർഥിച്ചിരുന്നത് കേൾക്കുന്ന വാർത്തകൾ സത്യമാകരുതെ എന്നായിരുന്നു.

ഒക്ടോബറിലാണ് ഇരുവരും വിവാഹം മോചിതരാകാൻ പോകുന്നുവെന്ന വാർത്ത പരസ്യപ്പെടുത്തിയത്. വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം നടി സാമന്തയെ കുറ്റപ്പെടുത്തിയാണ് വാർത്തകൾ ഏറെയും വന്നത്. സാമന്തയുടെ കൈയ്യിലെ പിഴവുകളാണ് ഇരുവരുടേയും വിവാഹ ജീവിതം തകർത്തത് എന്നായിരുന്നു വാർത്തകളിൽ ഏറെയും. ചിലർ സാമന്ത ​ഗർഭിണിയായിരുന്നുവെന്നും കുഞ്ഞിനെ പ്രസവിക്കാൻ താൽപര്യമില്ലാത്തതിനാൽ അബോർഷൻ നടത്തിയെന്നും അത് അക്കിനേനി കുടുംബത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതിനാലാണ് നാ​ഗചൈതന്യ സാമന്തയിൽ നിന്നും പിരിയുന്നതെന്നും വാർത്തകൾ വന്നു. വ്യാപകമായി തന്നെ കുറിച്ച് വ്യാജ വാർത്തകളും ആരോപണങ്ങളും പ്രചരിക്കാൻ‌ തുടങ്ങിയതോടെ സാമന്ത തന്നെ ഇത്തരം ഓൺ‌ലൈൻ മീഡിയയ്ക്കെതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു.

cp-webdesk