Cinemapranthan

പൊതുജന മധ്യത്തില്‍ ആടിന്‍റെ തലയറുത്ത് പോസ്റ്ററില്‍ രക്താഭിഷേകം; രജനി ആരാധകരുടെ ഫസറ്റ് ലുക്ക് ആഘോഷം വിവാദത്തിൽ

ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ എത്തിയ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ പുതിയ ചിത്രം അണ്ണാത്തെയുടെ ഫസറ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വൈറൽ ആയിരുന്നു. എന്നാൽ ഇതേ തുടർന്നുള്ള ആരാധകരുടെ ആഹ്ലാദപ്രകടനം വിവാദമായിയിരിയ്ക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മൃഗബലിയാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിയ്ക്കുന്നത്.

ട്രിച്ചിയിലെ ആരാധക സംഘമാണ് മൃഗബലി നടാത്തിയത്. ഇവര്‍ ആടിനെ പൊതുജന മധ്യത്തില്‍ വെച്ച് അറക്കുകയും, രക്തം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തളിയ്ക്കുകയും ചെയ്തു. ഒഴിക്കുകയും ചെയ്തു.

മൃഗബലിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന് പീപ്പിള്‍സ് ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് രംഗത്തെത്തുകയും ആരാധകര്‍ ചെയ്ത പ്രവൃത്തി ചെയ്തത് തെറ്റാണ് എന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് തലൈവരുടെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയിലാകെ വൈറലാവുകയും ചെയ്തു. തെന്നിന്ത്യന്‍ സിനിമാ ലോകവും ബോളിവുഡും ഈ പോസ്റ്ററിനെ പ്രശംസാരിച്ചിരുന്നു.

നവംബര്‍ 4ന് ദീപാവലി ദിനത്തിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

cp-webdesk