Cinemapranthan

കട്ട കലിപ്പിൽ ഹര്‍ഭജന്‍ സിങ്; ‘ക്യൂൻ’ ഹിന്ദി റീമേക്ക് ട്രെയിലർ കാണാം

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് നായകനായി എത്തുന്ന ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്‍റെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് ജോണ്‍ പോള്‍ രാജ്, ശ്യാം സൂര്യ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് ഡി.എം. ഉദയകുമാർ ആണ്.

മലയാളത്തിൽ വിജയം നേടിയ “ക്യൂൻ ” എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ചിത്രം.ഹിന്ദി ,തമിഴ് ,തെലുങ്ക് എന്നീ ഭാഷകളിലായി ചിത്രീകരിക്കുന്ന ചിത്രത്തിൽ അർജ്ജുനാണ് നായകനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കമലഹാസൻ നയിച്ച ‘ബിഗ് ബോസ് 3’ ലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ലോസ്‌ലിയാ മരിയനേശൻ ചിത്രത്തിലെ നായിക. സതീഷ്, ശക്തിവേൽ മുരുകൻ, എം.എസ്. ഭാസ്കർ എന്നിവരാണ് മറ്റ് താരങ്ങൾ. സിനിമാസ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ജെപിആറും സ്റ്റാലിനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

2004ൽ മുജെ ഷാദി കരോഗി എന്ന ഹിന്ദി ചിത്രത്തിൽ ക്രിക്കറ്റ് പ്രേമികളുടെ ഭാജി സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2013ല്‍ ഭാജി ഇന്‍ പ്രോബ്ലം എന്ന പഞ്ചാബി ചിത്രത്തിലും 2015ൽ സെക്കന്‍ഡ് ഹാന്‍ഡ് ഹസ്ബന്‍റ് എന്ന സിനിമയിലും അതിഥിതാരമായും ഹർഭജൻ വേഷമിട്ടിട്ടുണ്ട്.

cp-webdesk