Cinemapranthan

ആന്റണിയെ പഴയ അവസ്ഥയിലേക്ക് തള്ളിവിട്ടൊരു ആഘോഷം എനിക്കും ലാലിനും വേണ്ട; പ്രിയദർശൻ

ഞാനും മോഹൻലാലും ഒരു പൈസ പോലും ഈ സിനിമയ്ക്കു പ്രതിഫലം വാങ്ങിയിട്ടില്ല.

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചർച്ചകളും വിവാദങ്ങളും അരങ്ങേറുകയാണ്. എന്നാൽ നിർമ്മാതാവായ ആന്റണി പെരുമ്പാവൂരിനെ സംരക്ഷിക്കാൻ വേണ്ടിയാണ് തങ്ങൾ ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് പറയുകയാണ് സംവിധായകൻ പ്രിയദർശൻ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘ആന്റണി ഒന്നുമില്ലായ്മയിൽനിന്നാണ് ഇവിടെ എത്തിയത്. നന്നായി കഷ്ടപ്പെട്ടാണ് ഇതെല്ലാമുണ്ടാക്കിയത്. ‘മരക്കാർ’ എടുക്കുമ്പോൾ ആന്റണി പണയം വച്ചതു സ്വന്തം ജീവിതമാണ്. എന്നെയും ലാലിനെയും വിശ്വസിച്ചാണതു ചെയ്തത്. ഞാനും മോഹൻലാലും ഒരു പൈസ പോലും ഈ സിനിമയ്ക്കു പ്രതിഫലം വാങ്ങിയിട്ടില്ല. ലാഭം കിട്ടുമ്പോൾ എടുക്കാമെന്നാണു പറഞ്ഞത്.’ പ്രിയദർശൻ പറയുന്നു

‘രണ്ടു വർഷമായി പലിശയും കൂട്ടുപലിശയും നൽകി ഒരക്ഷരം പറയാതെയിരുന്ന ആ മനുഷ്യനെ തിരിച്ചു പഴയ ജീവിതത്തിലേക്കു തള്ളിയിടാൻ ‘പടം തിയറ്ററിൽ മതി’ എന്ന എന്റെയോ മോഹൻലാലിന്റെയോ ഒരു വാക്കു മതി. ഞങ്ങളതു ചെയ്യില്ല. പഴയ അവസ്ഥയിലേക്ക് ആന്റണിയെ തള്ളിവിട്ടൊരു ആഘോഷം എനിക്കും ലാലിനും വേണ്ട. ഇതു വലിയ സ്ക്രീനിൽ കാണാൻ പറ്റാത്തതിൽ എനിക്കും ആന്റണിക്കും ലാലിനുമുണ്ടായതുപോലുള്ള വേദനയൊന്നും മറ്റാർക്കുമുണ്ടാകില്ല.’ അദ്ദേഹം കൂട്ടിച്ചേർത്തു

cp-webdesk