Cinemapranthan

ജീവന് വരെ ഭീഷണിയുണ്ട് ഭയമില്ല, സത്യമേ ജയിക്കൂ; ശ്രദ്ധേയമായി ഒരു താത്വിക അവലോകനം ടീസർ

ജോജു ജോർജ്​ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഒരു താത്വിക അവലോകന’ത്തി​ന്‍റെ പുതിയ ടീസർ ശ്രദ്ധേയമാകുന്നു. അഖിൽ മാരാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്​ യോഹൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. ഗീവർഗീസ്​ യോഹന്നാനാണ്​. മാമുക്കോയ, ഷമ്മി തിലകൻ, അജു വർഗീസ് എന്നിവരും​ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്​.

വിഷ്​ണു നാരായണനാണ്​ ഛായാഗ്രഹഹം നിർവഹിക്കുന്നത്​. ഒ.കെ രവിശങ്കർ സംഗീത സംവിധാനവും ഷാൻ റഹ്​മാൻ പശ്ചാത്തല സംഗീതവും ലിജോ പോൾ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

cp-webdesk