Cinemapranthan

കസബ മമ്മൂട്ടിക്ക് വേണ്ടി ആലോചിച്ച ചിത്രമല്ല; കാവൽ ഇമോഷണൽ ഫാമിലി ഡ്രാമയാണ്: നിതിൻ രഞ്ജി പണിക്കർ സംസാരിക്കുന്നു

കസബക്ക് നേരെ ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കണമെന്ന് തനിക്ക് തോന്നിയിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മമ്മൂട്ടിയെ നായകനാക്കി കസബ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് നിതിൻ രഞ്ജി പണിക്കർ എന്ന സംവിധായകൻ സിനിമയിലേക്ക് എത്തിയത്. ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ ചിത്രം ഒട്ടേറെ വിവാദങ്ങളിലും അകപ്പെട്ടിരുന്നു. എന്നാൽ കസബ മമ്മൂട്ടിക്ക് വേണ്ടി ആദ്യം ആലോചിച്ച ചിത്രമല്ലന്ന് പറയുകയാണ് സംവിധായകൻ നിതിൻ. സിനിമ പ്രാന്തന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ പുതിയ ചിത്രമായ കാവൽ ഒരു ആക്ഷൻ സിനിമയല്ലന്നും, ചിത്രമൊരു ഇമോഷണൽ ഫാമിലി ഡ്രാമയാണെന്നും എന്നാൽ ആക്ഷൻന്റെ പശ്ചാത്തലം സിനിമക്കുണ്ടെന്നും സംവിധായകൻ പറയുന്നു. കസബക്ക് നേരെ ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കണമെന്ന് തനിക്ക് തോന്നിയിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിതിൻ രഞ്ജിപണികരുമായുള്ള അഭിമുഖം കാണാം;

സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും. നവംബര്‍ 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്.

ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തിൽ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിക്കുന്നു. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗനുമാണ്.

cp-webdesk