Cinemapranthan

തെരുവുകുട്ടികള്‍ക്ക് ബോളിവുഡ് ഗായികയുടെ നോട്ട് വിതരണം; വൈറൽ വീഡിയോ

നിർധനരെ സഹായിക്കാൻ മനസ്സു കാണിച്ച നേഹ കക്കറിനെ പ്രശംസിച്ച് ആരാധകർ ഉൾപ്പെടെയുള്ളവര്‍ രംഗത്തെത്തി.

സമൂഹം മാധ്യമങ്ങളിൽ വൈറലായി ബോളിവുഡ് ഗായിക നേഹ കക്കർ. തെരുവില്‍ അലയുന്ന കുരുന്നുകള്‍ക്ക് 500 രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ മാധ്യമങ്ങളിൽ അടക്കം ചർച്ചയായിരിക്കുന്നത്. മുംബൈയിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് ഒരു കൂട്ടം തെരുവ് കുട്ടികൾ നേഹയുടെ വാഹനത്തിനടുത്തേക്ക് എത്തിയത്.

ഗായികയുടെ മുൻപിൽ കൈ നീട്ടുന്ന കുട്ടികൾക്ക് ഓരോരുത്തർക്കും 500 രൂപ വീതമാണ് താരം നൽകിയത്. ഇതിനിടെ കുട്ടികളിൽ ചിലർ നേഹയുടെ കാറിനകത്തേയ്ക്കു കൈ കടത്തുകയും കൂടി നിന്ന ചിലർ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തതോടെ നേഹ മുഖം മറയ്ക്കുന്നതും വിഡിയോയിൽ കാണാം. ഇതിനോടകം തന്നെ നിരവധി പേരാണു വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിർധനരെ സഹായിക്കാൻ മനസ്സു കാണിച്ച നേഹ കക്കറിനെ പ്രശംസിച്ച് ആരാധകർ ഉൾപ്പെടെയുള്ളവര്‍ രംഗത്തെത്തി.

കുറച്ചു നാളുകൾക്ക് മുൻപ് തെരുവ് കച്ചവടക്കാരായ കുട്ടികൾക്ക് നേഹ പണം വിതരണം ചെയ്യുന്നതും വൈറലായിരുന്നു. എന്നാല്‍ നേഹയുടെ വലിയ മനസിനെ അഭിനന്ദിച്ച നെറ്റിസണ്‍സ് കുട്ടികള്‍ വാഹനത്തിനു മുന്നില്‍ തടിച്ചുകൂടിയതിനെ വിമര്‍ശിച്ചു. അവര്‍ പണം അര്‍ഹിക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം. കുട്ടികളെ സംബന്ധിച്ച് 500 ഒരു വലിയ തുകയാണെന്നും ചിലര്‍ വാദിച്ചു.

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യൻ ഗായകരിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു നേഹ കക്കർ. 6 കോടിയോളം ആളുകളാണ് നേഹയുടെ ഫോളോവേഴ്സ് ആയിട്ടുള്ളത്. 2019ൽ യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞെടുത്ത പ്രമുഖ വനിതാ താരങ്ങളുടെ പട്ടികയിൽ നേഹ രണ്ടാം സ്ഥാനം നേടിയിരുന്നു.

‘ ഗർമി’, ‘ ഓ സാഖി’, ‘ ദിൽബർ’, ‘ കാലാ ചശ്മ’ എന്നീ ഹിറ്റ് ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് നേഹ. ഇന്ന് ഇന്ത്യയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന ഗായകരിൽ ഒരാളാണ് നേഹ

cinema pranthan