Cinemapranthan

കുട്ടികൾ ഉൾപ്പെടുന്ന സമൂഹത്തെ വഴി തെറ്റിക്കും; റിമയുടെ ഫോട്ടോഷൂട്ടിന് വിമർശനം

നടി റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ടിനു കടുത്ത വിമർശനം. ‘ദുഃഖത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ’ എന്ന ടാഗ്‌ലൈനിൽ പങ്കുവെച്ച 9 ചിത്രങ്ങൾക്ക് നേരെയാണ് സൈബർ ആക്രമണം ഉണ്ടായത്. ‘വൈൽഡ് ജസ്റ്റിസ്’ എന്ന അടികുറിപ്പോടെ വ്യത്യസ്തമായ ചിത്രങ്ങളാണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ദുഃഖത്തിന് അഞ്ച് ഘട്ടങ്ങളുണ്ടെന്നാണ് അവർ പറയുന്നത്’ എന്ന് പറഞ്ഞു തുടങ്ങുന്ന ഫൊട്ടോ സീരീസാണ് റിമ പങ്കുവെച്ചിരിക്കുന്നത്. ‘നിരസിക്കൽ’, ‘ദേഷ്യം’, ‘വിലപേശൽ’, ‘വിഷാദം’, ‘അഗീകരിക്കൽ’, ‘പ്രതികാരം’ തുടങ്ങിയ ക്യാപ്‌ഷനുകളിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ പുക വലിച്ചുകൊണ്ടുള്ള നടിയുടെ ഫോട്ടോഷൂട്ട് കുട്ടികൾ ഉൾപ്പെടുന്ന സമൂഹത്തെ വഴി തെറ്റിക്കും എന്ന പ്രതികരണങ്ങളുമായാണ് ആളുകൾ രംഗത്തെത്തുന്നത്.

സമൂഹം ദിനംപ്രതി നെഞ്ചിലേറ്റുകയും ഉറ്റുനോക്കുകയും ചെയ്യുന്ന സെലിബ്രിറ്റികൾ ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ അത് മറ്റുള്ളവർക്ക് അനുകരിക്കാൻ പ്രചോദനമേകുമെന്നാണ് വിമർശനങ്ങൾ. പുക വലിക്കുന്നത് വലിക്കാത്തതും വ്യക്തിപരമായ കാര്യങ്ങളാണെന്നും പോസ്റ്റിനു നേരെ ചിലർ അഭിപ്രായപ്പെടുന്നു. സമൂഹം ഇപ്പോൾ ആശങ്കയോടെ ചർച്ച ചെയ്ത്‌കൊണ്ടിരിക്കുന്ന മുല്ലപ്പെരിയാർ വിഷയത്തിലോ കുഞ്ഞിന് വേണ്ടി സമരം ചെയ്യുന്ന അമ്മയുടെ വിഷയത്തിലോ റിമ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും വിമർശകർ പറയുന്നു.

ഗൗരവമേറിയ ഇക്കാര്യങ്ങളിൽ പിന്തുണ അറിയിക്കുകയോ അതുമല്ലെങ്കിൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി എന്തെങ്കിലും സാഹായ്യം ചെയ്യുകയോ ചെയ്യാതെ ഈ പുക ഫോട്ടോ കൊണ്ട് നാടിനു എന്തുഗുണം എന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം റിമയെ അനുകൂലിച്ചെത്തുന്നവരും ഉണ്ട്. സിനിമയിലെ പുരുഷതാരങ്ങൾ പുക വലിക്കുമ്പോൾ പ്രോസാഹിപ്പിക്കുയും സ്ത്രീകൾ ചെയുമ്പോൾ അതെങ്ങനെ മോശമാകുന്നുവെന്നു ഇവർ ചോദിക്കുന്നു. എന്നാൽ ഇത്തരം കമന്റുകൾക്കൊന്നും താരം ഇതുവരെ മറുപടി നൽകിയിട്ടില്ല

cp-webdesk