Cinemapranthan

‘ഇപ്പോൾ വിചാരിക്കുന്നുണ്ടാവും അങ്ങനെ പറയണ്ടായിരുന്നുവെന്ന്’: ധ്യാന് നവ്യയുടെ മറുപടി

ഈ വിഡിയോ ക്ലിപ്പിനെക്കുറിച്ച് നവ്യ നായർ പറഞ്ഞ മറുപടിയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ ഒരു വീഡിയോ ആണ് വിനീത് ശ്രീനിവാസന്റെയും ധ്യാൻ ശ്രീനിവാസന്റെയും ഒരു പഴയകാല അഭിമുഖം. 15 വർഷത്തിലധികം പഴക്കമുള്ള ആ വിഡിയോയിൽ, അന്നത്തെ ഏറ്റവും തിരക്കുള്ള നായികമാരിലൊരാളായിരുന്ന നവ്യ നായരോട് തനിക്ക് ക്രഷ് ഉണ്ടെന്ന തരത്തിൽ കുഞ്ഞു ധ്യാൻ പറഞ്ഞിരുന്നു. ഈ വിഡിയോ ക്ലിപ്പിനെക്കുറിച്ച് നവ്യ നായർ പറഞ്ഞ മറുപടിയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ആ വിഡിയോ ക്ലിപ് കണ്ടിരുന്നു. എന്റെ വാട്സാപ്പിൽ രണ്ട് മൂന്ന് ദിവസമായി ഫുൾ അതായിരുന്നു. ധ്യാൻ ഇപ്പോൾ വിചാരിക്കുന്നുണ്ടാവും ‘അയ്യോ അങ്ങനെ പറയണ്ടായിരുന്നു’ എന്ന്.’ നവ്യ പറയുന്നു

‘സ്റ്റാർ’ എന്ന ചിത്രം കാണാൻ തിയേറ്ററിൽ എത്തിയപ്പോൾ ആണ് മാധ്യങ്ങളുടെ ചോദ്യത്തിന് മറുപടിയായി ആണ് താരം ഇക്കാര്യം പറഞ്ഞത്. ഷീലു എബ്രഹാം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സ്റ്റാറിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപിക്കുന്നു.

cp-webdesk