Cinemapranthan

സ്‌ക്വിഡ് ഗെയിം മാതൃകയിൽ ട്രാഫിക് നിയമങ്ങൾ പഠിപ്പിച്ച് മുംബൈ പോലീസ്; വീഡിയോ വൈറൽ

സീരീസിലെ റെഡ്‌ലൈറ്റ്, ഗ്രീൻ ലൈറ്റ്, എന്ന ഗെയിമാണ് മുംബൈ പോലീസ് വീഡിയോയിൽ ഉപയോഗിച്ചത്.

സ്‌ക്വിഡ് ഗെയിം മാതൃകയിൽ ട്രാഫിക് നിയമങ്ങൾ പഠിപ്പിക്കാൻ മുംബൈ പോലീസ്. സീരീസിലെ ഗെയിമുകളോട് സമാനമായ രീതിയിൽ ട്രാഫിക് നിയമങ്ങൾ പഠിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സീരീസിലെ റെഡ്‌ലൈറ്റ്, ഗ്രീൻ ലൈറ്റ്, എന്ന ഗെയിമാണ് മുംബൈ പോലീസ് വീഡിയോയിൽ ഉപയോഗിച്ചത്.

‘റോഡിലെ നിങ്ങളുടെ ഗെയിമിന്റെ മുൻനിരക്കാരൻ നിങ്ങളാണ് പുറത്താകാതെ നിങ്ങൾക്ക് രക്ഷിക്കാനാകും റെഡ് ലൈറ്റുകളിൽ നിർത്തുക.’ എന്ന അടിക്കുറിപ്പോടെയാണ് മുംബൈ പോലീസ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സീരീസിലെ ഗെയിമിൽ ഒരു പാവ ഗ്രീൻ ലൈറ്റ് എന്ന് പറയുമ്പോൾ മത്സാരാർത്ഥികൾ മുന്നോട്ടു പോവുകയും റെഡ് ലൈറ്റ് എന്നു പറയുമ്പോൾ നിൽക്കുകയുമാണ് ചെയ്യേണ്ടത്. എന്നാൽ റെഡ് ലൈറ്റ് പറഞ്ഞതിനു ശേഷവും മുന്നോട്ടു പോയാൽ കളിക്കാർക്ക് വെടിയേൽക്കും. ഇതിൽ പ്രചോദനം ഉൾക്കൊണ്ടാണ് മുംബൈ പോലീസ് ട്രാഫിക് സന്ദേശം തയ്യാറാക്കിയിരിക്കുന്നത്.

ലോക വ്യാപകമായി ശ്രദ്ധ പിടിച്ചു പറ്റിയ സൗത്ത് കൊറിയൻ സർവൈവൽ സീരീസാണ് ‘സ്‌ക്വിഡ് ഗെയിം’. നെറ്റ്ഫ്ലിക്സ് റിലീസുകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സീരീസാണ് ‘സ്‌ക്വിഡ് ഗെയിം’. നെറ്റ്ഫ്ലിക്സിന്റെ ഒരു സീരീസിനും കിട്ടാത്ത സ്വീകാര്യതയാണ് സ്‌ക്വിഡ് ഗെയിമിന്‌ ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ തന്നെ 111 മില്യൺ വ്യൂസാണ് സ്‌ക്വിഡ് ഗെയിമിന്‌ ഉള്ളത്. നെറ്റ്ഫ്ലിക്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സർവകാല റെക്കോർഡുകളും തകർത്താണ് ഈ കൊറിയൻ സീരീസ് നെറ്റ്ഫ്ലിക്സിൽ മുന്നേറുന്നത്.

cp-webdesk